29 November Monday

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ ആലപ്പുഴ സ്വദേശി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

അഭിജിത്

കൊല്ലം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ പിടയിലായ ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്ത്മുടി അതുല്യാ ഭവനിൽ അഭിജിതിനെ (23) റിമാൻഡുചെയ്‌തു. കളമശ്ശേരി എച്ച്എംടി കോളനിയിൽനിന്നാണ്‌ ഇയാളെ പിടികൂടിയത്.  പഴവർ​ഗ വിൽപ്പനക്കാരനായ ഇയാൾ സമൂഹമാധ്യമത്തിലൂടെയാണ്‌ കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്‌. തുടർന്ന്‌ ആഗസ്ത് 18ന് പുലർച്ചെ പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ചിന്നക്കടയിലെത്തിച്ചു. ഇവിടെ പട്രോളിങ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് സംഘത്തെ കണ്ട് പെൺകുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന്‌ പൊലീസ് പെൺകുട്ടിയെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പെൺകുട്ടിയുടെ പരാതിയിലാണ്‌ കേസ്‌.  കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണർ ജി ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ വനിതാ സ്റ്റേഷനിലെ എസ്ഐമാരായ സി പുഷ്പലത, ജിജി മാത്യൂ, എസ്‌സിപിഒമാരായ ഐ അനിതകുമാരി, രാമാഭായി, എഎസ്ഐ ബൈജു ജെറോം, സിപിഒ സൈജു എന്നവരടങ്ങിയ സംഘമാണ് പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top