15 November Friday

അരൂരില്‍ വോട്ടര്‍മാര്‍ 1,91,898

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

ആലുപ്പുഴ
അരൂർ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ ആറുവരെ. ഇടവേളകളില്ലാതെ 11 മണിക്കൂറാണ് വോട്ടിങ് സമയം. വോട്ടെടുപ്പിന്‌ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കലക്‌ടർ ഡോ. അദീല അബ്‌ദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 വോട്ടർമാരിൽ 94,153 പുരുഷന്മാരും 97,745 വനിതകളുമുണ്ട്. 201 സർവീസ് വോട്ടർമാരും 40 എൻആർഐ വോട്ടർമാരും ശാരീരിക വെല്ലുവിളി നേരിടുന്ന 455 വോട്ടർമാരുമടക്കം ഉൾപ്പെടെ  1,91,898 വോട്ടർമാരാണ് മണ്ഡലത്തിൽ. 183 പോളിങ് ബൂത്തുകളുണ്ട്‌. 36 മാത‌ൃകാബൂത്തും ഒരു വനിതാ സൗഹ‌ൃദ ബൂത്തും മണ്ഡലത്തിലുണ്ട്. ഒരു സ്വതന്ത്രനുൾപ്പെടെ ആറ് സ്ഥാനാർഥികളാണ്  മത്സരരംഗത്ത്. പോളിങ്ങിനുള്ള ഫോമുകളും സ്‌റ്റേഷനറികളും ശനിയാഴ്‌ച വിതരണകേന്ദ്രമായ പള്ളിപ്പുറം എൻഎസ്എസ് കോളേജിലെത്തിച്ചു. ഞായറാഴ്‌ച രാവിലെമുതൽ വിവിധ വിതരണകേന്ദ്രങ്ങളിൽനിന്ന്‌ പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തുകളിലെത്തും. 
റിസർവ് ഉൾപ്പെടെ 216 ഒന്നാം പോളിങ് ഓഫീസർമാർ, 216 രണ്ടാം പോളിങ് ഓഫീസർമാർ, 216 മൂന്നാം പോളിങ് ഓഫീസർമാർ, 216 പ്രിസൈഡിങ് ഓഫീസർമാർ എന്നിവരടക്കം 864 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി പോളിങ്ങിന്‌ നിയോഗിച്ചു.  218 കൺട്രോൾ യൂണിറ്റ്, 220 ബാലറ്റ് യൂണിറ്റ്, 233 വി വി പാറ്റ് എന്നിവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. ഒരു ജങ്കാർ, രണ്ട് ബോട്ട്, 17 ബസ്, 11 മിനി ബസ്, നാല് ജീപ്പ് എന്നിവ സഹിതം പോളിങ്ങിനാവശ്യമായ വാഹനങ്ങൾ തയ്യാറാണ്.  ശാരീരിക വൈകല്യമുള്ള വോട്ടർമാർക്കായി 20 വാഹനങ്ങളുമുണ്ട്.  പോളിങ് സ്‌റ്റേഷന് 200 മീറ്റർ ചുറ്റളവിൽ രാഷ്‌ട്രീയ പാർടികളുടെ ബൂത്തുകൾ അനുവദിക്കില്ല. 
പ്രധാന വാർത്തകൾ
 Top