17 September Tuesday

യെസ് ഭാരത്‌ കരുനാഗപ്പള്ളി ഷോറൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കരുനാഗപ്പള്ളി
വസ്ത്രവ്യാപാര രംഗത്ത് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി യെസ്‌ ഭാരതിന്റെ അഞ്ചാമത് ഷോറും കരുനാഗപ്പള്ളിയിൽ തുറന്നു. ആറു നിലകളിലായി ഒരു ലക്ഷത്തിലേറെ ചതുരശ്രഅടി വിസ്തീർണത്തിലാണ്‌ ഷോറൂം. തിങ്കളാഴ്ച രാവിലെ നടൻ മോഹൻലാൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, എ എം ആരിഫ്, എംഎൽഎമാരായ ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മുനിസിപ്പല്‍ അധ്യക്ഷ എം ശോഭന, വാർഡ് കൗൺസിലർ സി വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. 
ഇരുപത്തഞ്ചു വർഷത്തെ അനുഭവസമ്പത്തുമായാണ്‌  യെസ് ഭാരത്‌ വയനാടുനിന്ന്‌  കരുനാഗപ്പള്ളിയിലെത്തുന്നതെന്ന്‌ ചെയർമാൻ അയൂബ് ഖാൻ പറഞ്ഞു.  കരുനാഗപ്പള്ളിയുടെ നഗരഹൃദയഭാഗത്തായാണ് തിരുവിതാംകൂറിലെ ഏറ്റവും വലിയ വസ്ത്ര വിസ്മയശേഖരവുമായി യെസ് ഭാരത്‌  തുറന്നത്. ആറു നിലകളിലായി ലേഡീസ് ഐറ്റംസ്, വെഡിങ്‌ സ്റ്റുഡിയോ, ജെന്റ്‌സ്‌ വെയർ, കിഡ് സെക്‌ഷൻ, ഫാൻസി വെയർ ഫാഷൻ ആക്സസറീസ് തുടങ്ങിയവയുടെ ശേഖരമുണ്ട്‌. ഫർണിഷിങ്‌ വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങളുടെ വൻ ശ്രേണിയുമുണ്ട്‌. വാഹനപാർക്കിങ്‌ സൗകര്യവുമുണ്ട്‌. ബത്തേരിയിൽ തുടക്കമിട്ട് കൽപ്പറ്റ, അടൂർ തുടങ്ങിയവയാണ്‌ നിലവിലുള്ള ഷോറൂമുകൾ–-- ഡയറക്ടർമാരായ എച്ച് ഷിബു, അൻഷാദ് അയൂബ് ഖാൻ, ജനറൽ മാനേജർ ജോഷി മാത്യൂ, അഡ്മിനിസ്‌ട്രേഷൻ മാനേജർ പൗലോസ്, ഷോറും മാനേജർ ടി ജോഷി,  പർച്ചേഴ്സ് മാനേജർ എ ഡി ഷാജി എന്നിവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top