16 November Saturday

സാന്ത്വനം പകർന്ന്‌ സഖാവിന്റെ സ്‌മൃതിദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കാസർകോട്‌
നിസ്വവർഗത്തിനായി ജീവിതം സമർപ്പിച്ച പി കൃഷ്‌ണപിള്ളയ്‌ക്ക്‌  നാടെങ്ങും സ്‌മരണാജ്‌ഞലി.  പാർടി ഓഫീസുകളിൽ പ്രഭാതഭേരിയോടെപതാക ഉയർത്തി അനുസ്‌മരണയോഗങ്ങൾ നടത്തി. സാന്ത്വനപ്രവർത്തനങ്ങളുടെ  ഭാഗമായി സിപിഐ എം നേതൃത്വത്തിൽ കിടപ്പുരോഗികളുടെയും മറ്റും വീടുകളിലെത്തി. 
സാന്ത്വനപരിചരണത്തിന്റെ ഭാഗമായി രോഗികൾക്കുള്ള ഉപകരണങ്ങളും ചിലയിടങ്ങളിൽ വിതരണം ചെയ്‌തു.  സഖാവിന്റെ നാമധേയത്തിലുള്ള വായനശാലകളിലും ദിനാചരണമുണ്ടായി. കമ്മിറ്റി ഓഫീസായ വിദ്യാനഗർ എകെജി മന്ദിരത്തിൽ സംസ്ഥാനകമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു പതാക ഉയർത്തി. ബാനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി കൃഷ്ണപിള്ള അനുസ്മരണ പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു. കെ സി ഗോവിന്ദൻ അധ്യക്ഷനായി. ബാനം കൃഷ്ണൻ, ടി വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പി സജികുമാർ സ്വാഗതം പറഞ്ഞു. ദേശീയ സംസ്ഥാന ജൂനിയർ വനിത വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടിം അംഗങ്ങൾക്ക് സ്വീകരണവും നൽകി
ചെറുവത്തൂർ കാവുംചിറ കൃഷ്ണപിള്ള സ്മാരക ആർട്സ് ആന്റ് സ്പോർട് ക്ലബിന്റെ നേതൃത്വത്തിൽ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റിയംഗം കെ പി വത്സലൻ ഉദ്ഘാടനം ചെയ്തു. സി എ അമ്പാടി അധ്യക്ഷനായി. രവി ഏഴോം പ്രഭാഷണം നടത്തി. പി വി കൃഷ്ണൻ, ടി രവീന്ദ്രൻ, ടി വി സുനിൽ കുമാർ, ടി രവി, എം കുഞ്ഞിരാമൻ, പി ഷൈനി എന്നിവർ സംസാരിച്ചു. വി വി സേതുനാഥ് സ്വാഗതവും ടി ചന്ദ്രൻ നന്ദിയും പറഞ്ഞു.
സി പി ഐ എം മീർകാനം ബ്രാഞ്ചിന്റെ അനുസ്മരണം ഏരിയ കമ്മിറ്റി അംഗം  പാറക്കോൽ രാജൻ ഉദ്‌ഘാടനം ചെയ്തു. കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. വി വി രാജൻ സംസാരിച്ചു എം വി രതീഷ് സ്വാഗതം പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top