25 May Monday
പുതിയ കേസുകളില്ല

ജാഗ്രത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിവാഹിതരായ പത്തനംതിട്ട സ്വദേശി വിഷ്ണുവും പാർവതിയും. താലികെട്ടിന് ശേഷം വധുവിനെ മാസ്ക് ധരിപ്പിക്കുന്നു

 പത്തനംതിട്ട 

ജില്ലയിൽ  വ്യാഴാഴ്‌ച ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. നാലു നെഗറ്റീവ് ഫലം   ലഭിച്ചിട്ടുണ്ട്. പുതുതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  ആറു പേരെ ഇന്നലെ  ഡിസ്ചാർജ് ചെയ്‌തു. ഇതുൾപ്പെടെ  50 പേരെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.  ആകെ 15 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആറു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറു പേരും  തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേരും നിലവിൽ ഐസൊലേഷനിലുണ്ട്.
വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകളും 445 സെക്കൻഡറി കോൺടാക്ടുകളും ഉൾപ്പെടെ 811 പേർ നിരീക്ഷണത്തിലാണ്. നിലവിൽ വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 2904 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 3715 പേർ നിരീക്ഷണത്തിലുണ്ട്‌. 
വ്യാഴാഴ്‌ച ജില്ലയിൽ നിന്ന്‌ 27 സാമ്പിളുകൾ  അയച്ചു. ഇതുവരെ  ആകെ 155 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്. 
തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ 728 യാത്രക്കാരെയും, ബസ് സ്‌റ്റേഷനുകളിൽ 9000 യാത്രക്കാരെയും ഉൾപ്പെടെ ആകെ 9728 പേരെ സ്‌ക്രീൻ ചെയ്തു. ഇതിൽ 1028 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്നവരാണ്. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച 16 പേരെ നിർബന്ധിത ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന്‌ വന്ന അഞ്ചു പേരെ സ്‌ക്രീൻ ചെയ്തു. മൂന്നു പേരെ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലും, രണ്ടു പേരെ അടൂർ ബസ് സ്‌റ്റേഷനിലുമാണ് സ്‌ക്രീൻ ചെയ്തത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.ജില്ലയിൽ രണ്ടു കൊറോണ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടിയായിട്ടുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top