27 May Wednesday

ഭീഷണിയായി പ്ലാസ‌്റ്റിക‌് പുതിയ രൂപത്തിൽ

സ്വന്തം ലേഖകൻUpdated: Friday Mar 20, 2020

പ്ലാസ‌്റ്റിക‌് പുറംചട്ടയിലാക്കിയ കുടിവെള്ള കുപ്പികൾ

 
ചേർത്തല
കടലാസ്‌ പെട്ടികൾക്ക്‌ പകരം പാനീയ കുപ്പികൾ പ്ലാസ‌്റ്റിക‌് നിർമിത കവറിൽ കൊണ്ടുവരുന്നത്‌ പരിസ്ഥിതി ഭീഷണിയുയർത്തുന്നു. കുടിവെള്ളവും ജ്യൂസ‌് ഉൾപ്പെടെയുള്ള പാനീയങ്ങളും പ്ലാസ‌്റ്റിക‌് കുപ്പികളിലാണ‌് കമ്പനികൾ വിപണിയിൽ എത്തിക്കുന്നത‌്. അടുത്തിടെവരെ ചില കമ്പനികൾ ജ്യൂസുകളും പാനീയങ്ങളും ചില്ലുകുപ്പികളിലാക്കിയായിരുന്നു വിതരണം. കടലാസ‌് നിർമിത കാർട്ടണുകളിലാണ്‌ ഇവ എത്തിച്ചിരുന്നത‌്. എന്നാൽ പ്ലാസ‌്റ്റിക‌് നിർമിത പുറംചട്ടയിലാക്കി പാനീയകുപ്പികൾ എത്തിക്കുന്നതോടെ ടൺകണക്കിന‌് പ്ലാസ‌്റ്റിക്കാണ‌് ഗ്രാമങ്ങളിൽ ഉൾപ്പെടെ എത്തുക. 
കച്ചവടക്കാരും മറ്റും ഈ അജൈവമാലിന്യ നിർമാർജനത്തിന‌് വഴികണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു.കിറ്റുകളെപ്പോലെതന്നെ വലിയ പാരിസ്ഥിതിക പ്രശ‌്നം സ‌ൃഷ‌്ടിക്കുന്ന പ്ലാസ‌്റ്റിക‌് കവചങ്ങൾ നിരോധിച്ച്‌ കടലാസ‌്പെട്ടി തിരിച്ചെത്തിക്കണമെന്നാണ്‌ കച്ചവടക്കാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
 Top