04 April Saturday

അരുവിപ്പുറം പ്രതിഷ്‌ഠാ വാർഷികം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്

നെയ്യാറ്റിൻകര
അരുവിപ്പുറം പ്രതിഷ്ഠയുടെ 132 --ാമത് വാർഷികവും ശിവരാത്രിയോട്‌ അനുബന്ധിച്ച് നടന്ന "ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകത’ എന്ന വിഷയത്തിൽ നടന്ന സമ്മേളനവും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്‌തു.  
 
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു ഇരുണ്ടകാലത്തിന് അന്ത്യം കുറിച്ച്  പുതിയ യുഗം തുറന്നുനൽകിയെന്ന് അദ്ദേഹം പറഞ്ഞു.  അടിസ്ഥാന വർഗ ജനതയുടെ ഉന്നതിക്കും ക്ഷേമത്തിനും വേണ്ടിയുള്ളതായിരുന്നു ഗുരുവിന്റെ എല്ലാ പ്രവൃത്തിയും സന്ദേശങ്ങളും. സമൂഹത്തിൽ സാഹോദര്യം പുലർന്നു കാണാനായിരുന്നു ഗുരു ആഗ്രഹിച്ചത്–- ഗവർണർ പറഞ്ഞു. 
 
  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കെ സി വേണുഗോപാൽ  മുഖ്യാതിഥിയായി. അടൂർ പ്രകാശ് എംപി, സി കെ ഹരീന്ദ്രൻ എംഎൽഎ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി  സാന്ദ്രാനന്ദ, വിശാലാനന്ദ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top