04 April Saturday

വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

അറസ്‌റ്റിലായ പ്രതികൾ

കിളിമാനൂർ 
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു യുവാക്കളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനാറ ചരുവിളവീട്ടിൽ ശ്യാം (30), കാനാറ ചരുവിള പുത്തൻവീട്ടിൽ പ്രവീൺ എന്ന് വിളിക്കുന്ന രഞ്ചു (30) എന്നിവരാണ് പിടിയിലായത്. പ്രതികൾ പരാതിക്കാരിയുടെ അയൽവാസികളാണ്‌. 
 
ഇവർ റോഡിലേക്ക് ഇറക്കി മതിൽകെട്ടാൻ ശ്രമിച്ചത് പരാതിക്കാരിയുടെ ഭർത്താവും മറ്റും ചോദ്യം ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാ​ഗ്യം നിമിത്തം ചൊവ്വാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ സിഐ കെ ബി മനോജ് കുമാർ, എസ്ഐമാരായ പ്രൈജു, അബ്ദുള്ള, എഎസ്ഐമാരായ ഷാജി, ഷജീം, സീനിയർ സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരായ രജിത് രാജ്, ചന്ദ്രകാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
 Top