30 January Monday

പാതിയിൽ 
നിലയ്‌ക്കില്ല താരാട്ട്‌

സ്വന്തം ലേഖകൻUpdated: Saturday Nov 19, 2022

നിർമാണം നടക്കുന്ന നിലമ്പൂര്‍ ജില്ലാആശുപത്രിയിലെ മാതൃശിശു മന്ദിരം

 
നിലമ്പൂർ
ഗവ. ‌ജില്ലാ ആശുപത്രി മാതൃശിശു വിഭാ​ഗത്തിന് കെട്ടിടം നിർമിക്കാൻ 16.5 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. ദേശീയ ആരോ​ഗ്യദൗത്യം വഴി 10 കോടി രൂപയായിരുന്നു മുമ്പ്‌ അനുവദിച്ചത്‌. ഇതാണ്‌ ഇപ്പോൾ 16.5 കോടിയായി വർധിപ്പിച്ചത്‌. ജില്ലാ ആശുപത്രിയിലെ മാതൃശിശു കേന്ദ്ര പോസ്റ്റ് ഓപറേറ്റീവ് വാർഡ് പ്രവർത്തിച്ച ഇരുനില കെട്ടിടം പൊളിച്ചാണ് 2016ൽ  മാതൃശിശു വിഭാ​ഗത്തിനുള്ള കെട്ടിട നിർമാണം തുടങ്ങിയത്. 
പ്രവൃത്തി ഏറ്റെടുത്ത ബിഎസ്എൻഎൽ സിവിൽ വിഭാഗം മറ്റൊരു കമ്പനിയെ ജോലി ഏൽപ്പിക്കുകയായിരുന്നു. ഈ കരാറുകാർ 35 ശതമാനം പണി പൂർത്തിയാക്കിയശേഷം പ്രവൃത്തി ഉപേക്ഷിച്ച് നിർമാണ സാമഗ്രികളുമായി മടങ്ങി. പിന്നീട്‌, കേന്ദ്ര ഏജൻസിയായ വാപ്‌കോസ് ലിമിറ്റഡിനെ നിർമാണച്ചുമതല ഏൽപ്പിച്ചു. 
പാതിയിൽ നിലച്ച കെട്ടിട നിർമാണം പൂർത്തിയാക്കണമെങ്കിൽ 16.5 കോടി രൂപകൂടി വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. നേരത്തെ അനുവദിച്ച 10 കോടിയിൽ 2.5 കോടി ആദ്യ കമ്പനി ചെലവിട്ടു. നിർമാണം പൂർത്തിയാക്കാൻ ആവശ്യമുള്ള 16.5 കോടി തികയുന്നതിനായാണ്‌ ശേഷിക്കുന്ന 7.5 കോടിക്ക്‌ പുറമെ ഒമ്പതുകോടികൂടി അനുവദിച്ചത്‌.  
2019ൽ നാലുനില കെട്ടിടത്തിന്റെ മൂന്നാംനിലയുടെ നിർമാണം പൂർത്തിയാക്കിയതോടെയാണ് പ്രവൃത്തി നിലച്ചത്. പി വി അൻവർ എംഎൽഎയുടെ നിരന്തര  ഇടപെടലിനെ തുടർന്നാണ്‌ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കാൻ നടപടിയായത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top