22 October Tuesday

വിഷം തീണ്ടാത്ത നന്മയ്‌ക്ക്‌ പേരാണ്‌ ‘ജൈവജ്യോതി’

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ജൈവജ്യോതി പദ്ധതി പ്രകാരം മുഹമ്മ ദീപ്തി സ്‌കൂളിന് അഡ്വ. ജെയിംസ് ചാക്കോ ജൈവ പച്ചക്കറി കൈമാറുന്നു

മുഹമ്മ 
അശരണർക്കും നിരാലംബർക്കും സൗജന്യമായി ജൈവപച്ചക്കറി നൽകുന്ന ‘ജൈവജ്യോതി’ പദ്ധതിയുമായി കർഷകർ. കഞ്ഞിക്കുഴിയിലെ ജൈവ കർഷകരാണ്  ജൈവ പച്ചക്കറി സൗജന്യമായി വിതരണം നടത്തുന്നത്. വിവാഹം, പിറന്നാൾ തുടങ്ങി എല്ലാ വിശേഷ അവസരങ്ങളിലും അനാഥാലയങ്ങളിലും വയോജന സദനങ്ങളിലും സ്‌പെഷ്യൽ സ്‌കൂളുകളിലും സ്‌പോൺസർഷിപ്പോടെ ജൈവപച്ചക്കറി എത്തിക്കുകയാണ്‌ കഞ്ഞിക്കുഴി കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാലുങ്കൽ ഹരിത ലീഡർ സംഘം. 
 യുവകർഷകൻ ജ്യോതിഷ് കഞ്ഞിക്കുഴിയുടെ നേതൃത്വത്തിലാണ് പദ്ധതി. സ്‌പോൺസർ ചെയ്യുന്ന തുകയേക്കാൾ 20 ശതമാനം അധിക തുകയ്‌ക്കുള്ള പച്ചക്കറിയാണ് നൽകുന്നത്. മുഹമ്മ ദീപ്തി സ്‌പെഷ്യൽ സ്‌കൂളിന് ആലപ്പുഴയിലെ മുതിർന്ന അഭിഭാഷകനായ ജെയിംസ്ചാക്കോ ജൈവപച്ചക്കറി സമ്മാനിച്ചു. കഴിഞ്ഞ ഓണക്കാലത്ത് അശരണർക്ക് അഭയവും അന്നവും നൽകുന്ന പത്തുസ്ഥാപനങ്ങൾക്ക്‌ പച്ചക്കറി നൽകിയിരുന്നു. 
ചാലുങ്കൽ ഹരിതസംഘം പ്രസിഡന്റ് ആർ രവി പാലൻ, ദീപ്തി സ്‌കൂൾ പ്രിൻസിപ്പൽ സി ജൂലിയറ്റ് സിഎംസി, സി ആൻസിറ്റ്, ജ്യോതിസ്, അധ്യാപകരായ മനീഷ, ആൻസി, ജോസി, അതുല്യ, വിമൽ, ആര്യ, യമുന, ജെയിംസ്‌ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top