തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെ സർവീസ് സെന്റർ ജീവനക്കാർക്ക് സ്പാർക്ക് സംശയ നിവാരണ, പരിശീലനം സംഘടിപ്പിച്ചു. "സ്പാർക്ക് അറിയേണ്ടതെല്ലാം' എന്ന പരിപാടിയിൽ ഇരുനൂറോളം ജീവനക്കാർ പങ്കെടുത്തു. സ്പാർക്ക് മുൻ ഫാക്കൽറ്റി ഷെമീർ ക്ലാസെടുത്തു.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, പ്രസിഡന്റ് എം സുരേഷ് ബാബു, കെ ആർ സുഭാഷ്, ഷിനു റോബർട്ട്, ജി ഉല്ലാസ് കുമാർ, എസ് കെ ചിത്രാ ദേവി, കെ മഹേശ്വരൻ നായർ, പി എം സജിലാൽ, എം ജെ ഷീജ തുടങ്ങിയവർ സംസാരിച്ചു. സർവീസ് സംബന്ധമായ സംശയ നിവാരണത്തിന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ടും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കും സർവീസ് സെന്റർ പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..