18 August Sunday

ചേലക്കരയുടെ മനംനിറച്ച് ബിജു

സിജി ഗോവിന്ദ‌്Updated: Friday Apr 19, 2019
ചേലക്കര 
ആറാം ഘട്ട പര്യടത്തിനുശേഷം ആലത്തൂർ ലോക്--സഭാ മണ്ഡലം സ്ഥാനാർഥി ഡോ. പി കെ ബിജു ചേലക്കര നിയോജകമണ്ഡലത്തിൽ റോഡ്- ഷോയും പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും എതിർ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് അവസാന ലാപ്പും ചേലക്കരയിൽ- ബിജു പൂർത്തിയാക്കിയത്-. 
വ്യാഴാഴ്ച രാവിലെ പത്തോടെ ചെറുതുരുത്തി സെന്ററിൽ റോഡ്- ഷോയ്-ക്ക്- തുടക്കമിട്ടു. മേച്ചേരി ബീച്ച്-, അത്തിക്കപറമ്പ്-, ഇരട്ടക്കുളം കോളനി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷമാണ് വള്ളത്തോൾ നഗറിലെ റോഡ്- ഷോ നടത്തിയത്-. ചെറുതുരുത്തി സ്--കൂൾ പരിസരം മുതൽ സെന്റർവരെ തുറന്ന ജീപ്പിൽ സഞ്ചരിച്ച്- വോട്ടർമാരെ കണ്ടു. നെറ്റിപ്പട്ടം കെട്ടിയ ഓട്ടോറിക്ഷയും വാദ്യമേളങ്ങളും അകമ്പടിയായി. തുടർന്ന് ചേലക്കരയിലെത്തിയ സ്ഥാനാർഥി അവിടെയും റോഡ്- ഷോയിൽ പങ്കെടുത്തു. ചെങ്കൊടിയേന്തിയ നി-രവധി- പ്രവർത്തകർ  അണിചേർന്നു. റോഡിനിരുവശത്തും നിന്നിരുന്ന വോട്ടർമാരെ ഡോ. പി കെ ബിജു അഭിവാദ്യം ചെയ്-തു.
11ഓടെ പഴയന്നൂരിലെത്തിയ പി- കെ ബി-ജു-  പുത്തിരിത്തറ ജങ്-ഷൻ മുതൽ പഴയന്നൂർ പഞ്ചായത്തുവരെയുള്ള റോഡ്- ഷോയിൽ പങ്കെടുത്തു. അമ്പലനടയിൽ  കുമ്പളക്കോട്ടെ ചിന്ന എന്ന വയോധിക സ്ഥാനാർഥി-ക്ക്-  കൈകൊടുത്തു, കൈയിൽ മുത്തംനൽകി. തിരുവില്വാമലയിലെ റോഡ്- ഷോയും ജനപങ്കാളിത്തംകൊണ്ട്- ശ്രദ്ധേയമായി. എസ്-എം ഓഡിറ്റോറിയം മുതൽ തിരുവില്വാമല ബസ്- സ്റ്റാൻഡ‌്- പരിസരംവരെ റോഡ്- ഷോ നീണ്ടു. 
ഉച്ചയോടെ ചേലക്കരയിലെത്തിയ പി കെ ബിജു സെന്റ്- ജോർജ‌്- യാക്കോബായ സുറിയാനി പുത്തൻ പള്ളിയിലെത്തി. ഫാ.-  മാത്യു ഈരാളിൽ, ഫാ.- ജോണി ചുങ്കത്ത്-, ഫാ.-  തമ്പി മാറാടി എന്നിവർ സ്ഥാനാർഥിയെ സ്വീകരിച്ചു. ഡോ. പി കെ ബിജു പള്ളിയിലെ പെസഹാ ഊട്ടിലും പങ്കുകൊണ്ടു. തുടർന്ന് സെന്റ്- ജോർജ‌് ഓർത്തഡോക്--സ്- സുറിയാനി പള്ളിയും സന്ദർശിച്ചു. പള്ളി വികാരി ഫാ. കെ ടി ഐസക്- സ്ഥാനാർഥിയെ സ്വീകരിച്ചു. പിന്നീട്- കുന്നംകുളം നിയോജകമണ്ഡലത്തിലേക്ക്-. 21ന് ആലത്തൂർ- മണ്ഡലത്തി-ലെ പ്രചാ-രണ കലാ-ശക്കൊ-ട്ടിന്റെ ഭാ-ഗമാ-യി- പി- കെ ബി-ജു- ചേലക്കരയിൽ വീണ്ടും എത്തുന്നുണ്ട്-.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്-, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പി രാധാകൃഷ്-ണൻ, പി എ ബാബു, ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, കെ ഇ ഇബ്രാ-ഹിം,- കെ വി- സോ-ളമൻ,- കെ പി ഉമാശങ്കർ, കെ എം അസീസ്-, കെ പി ഹരിദാസ്-, ടി എൻ പ്രഭാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായി.

 

പ്രധാന വാർത്തകൾ
 Top