29 February Saturday
മനുഷ്യമഹാശൃംഖല

നാടുണർത്തി ജാഥകൾക്ക്‌ സമാപനം

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020

കഴക്കൂട്ടത്ത്‌ എൽഡിഎഫ്‌ ജില്ലാ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തിൽ ക്യാപ്‌റ്റൻ ആനാവൂർ നാഗപ്പൻ സംസാരിക്കുന്നു

തിരുവനന്തപുരം
റിപ്പബ്ലിക്‌ ദിനത്തിൽ കേരളം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം ജില്ലയിൽ എൽഡിഎഫ്‌ നടത്തിയ രണ്ട്‌ ജാഥകൾക്കും ഉജ്വല സമാപനം. ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള മനുഷ്യമഹാശൃംഖലയുടെ സന്ദേശങ്ങളുമായി  തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലങ്ങളിൽ മൂന്ന്‌ ദിവസം  പര്യടനം നടത്തിയ  ജാഥകൾ ശനിയാഴ്‌ച വൈകിട്ട്‌ സമാപിച്ചു. ജീവിതത്തിന്റെ നാനാമേഖലയിലുള്ളവർ മൂന്നാം ദിവസവും എല്ലാ കേന്ദ്രങ്ങളിലും ജാഥകളെ വരവേൽക്കാനെത്തി.  വാദ്യമേളങ്ങളും മുത്തുക്കുടകളും പടക്കവും സ്വീകരണങ്ങൾക്ക്‌ പകിട്ടേകി.   
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലം ജാഥ ശനിയാഴ്‌ച രാവിലെ പാളയത്തുനിന്നാണ്‌ ആരംഭിച്ചത്‌. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റനു പുറമെ അംഗങ്ങളായ സി ജയൻ ബാബു, എൻ രതീന്ദ്രൻ, പള്ളിച്ചൽ വിജയൻ, കെ എസ്‌ അരുൺ, ഇടക്കുന്നിൽ മുരളി, പാളയം രാജൻ, കവടിയാർ ധർമൻ, റൂഫസ്‌ ഡാനിയൽ, സബീർ തൊഴിക്കുഴി, വാമനപുരം പ്രകാശ്‌ കുമാർ, എസ്‌ വി സുരേന്ദ്രൻനായർ, അഡ്വ. സജയൻ, എം കെ ദിലീപ്‌, അഡ്വ. ഫിറോസ്‌ ലാൽ എന്നിവരും സംസാരിച്ചു.
 
പാളയത്ത്‌ വഞ്ചിയൂർ പി ബാബു അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിച്ചു.വഞ്ചിയൂർ ഗോപാലകൃഷ്ണൻ സ്വാഗതവും  കെ എൽ ജിജി നന്ദിയും പറഞ്ഞു. വട്ടിയൂർക്കാവിൽ ശാസ്തമംഗലം സനൽ അധ്യക്ഷനായി. എം വേലപ്പൻ സ്വാഗതം പറഞ്ഞു. പേരൂർക്കടയിൽ  എ ജി ശശിധരൻ നായർ അധ്യക്ഷനായി. ജി രാജീവ്‌ സ്വാഗതം പറഞ്ഞു.  മണ്ണന്തലയിൽ രാജേന്ദ്രബാബു അധ്യക്ഷനായി.  കെ എസ് അരുൺ സംസാരിച്ചു.  ബി സുരേന്ദ്രൻ സ്വാഗതവും എൽ ബൈജു നന്ദിയും പറഞ്ഞു.  പരുത്തിപ്പാറയിൽ സി എൽ രാജൻ അധ്യക്ഷനായി. ആർ ദിനേശ്‌ കുമാർ സ്വാഗതം പറഞ്ഞു.   ഉള്ളൂരിൽ വി എം ജയകുമാർ അധ്യക്ഷനായി.  ബി ദത്തൻ സ്വാഗതവും സന്തോഷ്‌  നന്ദിയും പറഞ്ഞു.  ശ്രീകാര്യം ജങ്‌ഷനിൽ   സ്റ്റാൻലി ഡിക്രൂസ് അധ്യക്ഷനായി.  പൗഡിക്കോണം അശോകൻ സ്വാഗതം പറഞ്ഞു.   കുളത്തൂരിൽ  ജി അജയകുമാർ അധ്യക്ഷനായി. മേടയിൽ വിക്രമൻ സ്വാഗതം പറഞ്ഞു. കഴക്കൂട്ടം ജങ്‌ഷനിൽ  സമാപനയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു,  എസ്‌ എസ്‌ ബിജു  അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ , സി ദിവാകരൻ എംഎൽഎ , ജി അജയകുമാർ എന്നിവർ സംസാരിച്ചു. തുണ്ടത്തിൽ ശശി സ്വാഗതം പറഞ്ഞു.
 സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ നയിക്കുന്ന ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലം ജാഥ ശനിയാഴ്‌ച രാവിലെ പള്ളിക്കലിൽനിന്നാണ്‌ ആരംഭിച്ചത്‌. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റന്‌പുറമെ  ജാഥാംഗങ്ങളായ വി കെ മധു, ബി പി മുരളി, മാങ്കോട്‌ രാധാകൃഷ്‌ണൻ, വി പി ഉണ്ണിക്കൃഷ്‌ണൻ, പനയ്‌ക്കോട്‌ മോഹനൻ, നന്ദിയോട്‌ സുഭാഷ്‌ ചന്ദ്രൻ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, ചാരുപാറ രവി, ബഷറുള്ള, കല്ലട നാരായണപിള്ള, കോട്ടൂർ സത്താർ, ജി രാധാകൃഷ്‌ണൻ, തമ്പാനൂർ രാജീവ്‌ എന്നിവർ സംസാരിച്ചു. 
 
പള്ളിക്കലിൽ സജീവ്‌ ഹാഷിം അധ്യക്ഷനായി. രവീന്ദ്രൻ പിള്ള സ്വാഗതവും അടുക്കൂർ ഉണ്ണി നന്ദിയും പറഞ്ഞു. കല്ലമ്പലം ജംഗ്ഷനിൽ അഡ്വ. എസ് ഷാജഹാൻ അധ്യക്ഷനായി. ഇ എം റഷീദ് സ്വാഗതം പറഞ്ഞു.  അയിരൂരിൽ അഡ്വ.  ബി എസ് ജോസ് അധ്യക്ഷനായി. ടി ജയൻ സ്വാഗതം പറഞ്ഞു. വർക്കലയിൽ വി സത്യദേവൻ അധ്യക്ഷനായി. വി ജോയി എംഎൽഎ, എൽഡിഎഫ് നേതാക്കളായ എസ് രാജീവ്, വി രഞ്ജിത്ത്, സജീർ രാജകുമാരി, എസ് സുനിൽ, സജീർ കല്ലമ്പലം  എന്നിവർ സംസാരിച്ചു.  എസ് ഷിജിമോൾ സ്വാഗതം പറഞ്ഞു.  
 
ചിറയിൻകീഴിൽ നൽകിയ സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് അധ്യക്ഷനായി. ടി സുനിൽ സ്വാഗതം പറഞ്ഞു.   കടയ്ക്കാവൂർ ജങ്‌ഷനിൽ നൽകിയ സ്വീകരണത്തിൽ  അഫസൽ മുഹമ്മദ് അധ്യക്ഷനായി. അഡ്വ. അജയകുമാർ സ്വാഗതം പറഞ്ഞു.  ആറ്റിങ്ങലിൽ സമാപനസമ്മേളനം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ എം പ്രദീപ്‌  അധ്യക്ഷനായി.  ഡെപ്യൂട്ടി സ്‌പീക്കർ വി ശശി,  അഡ്വ. എസ്‌ ലെനിൻ, അഡ്വ. ജി സുഗുണൻ, ബി സത്യൻ എംഎൽഎ,  സി ജെ രാജേഷ്‌കുമാർ, കെ എസ്‌ ബാബു എന്നിവർ സംസാരിച്ചു. അവനവഞ്ചേരി രാജു സ്വാഗതവും എം മുരളി നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top