27 September Sunday

കേരള പൊലീസ്‌ പെൻഷനേഴ്‌സ്‌ അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

പൊലീസ്‌ പെൻഷനേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം  
കേരള പൊലീസ്‌ പെൻഷനേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഉദ്‌ഘാടനം ചെയ്തു. എം പ്രഭാകരൻ നായർ അധ്യക്ഷനായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ  പണിയിൽ പങ്കാളികളായിരുന്ന, വിരമിച്ച പൊലീസുകാരെ ചടങ്ങിൽ ആദരിച്ചു. 
 
വാസ്‌തുവിദ്യയിൽ പിഎച്ച്‌ഡി നേടിയ ചന്ദ്രബാബുവിനെയും  ആദരിച്ചു. ഫയർ ആൻഡ്‌ റസ്‌ക്യൂ സർവീസസ്‌ ഡയറക്ടർ എ ഹേമചന്ദ്രൻ, എഡിജിപി ഡോ. ബി  സന്ധ്യ, കെപിപിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്‌ എ കെ വേണുഗോപാൽ, കെ കെ ബാലചന്ദ്രൻ, എ ജെ തോമസ്‌ കുട്ടി, എൽ തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top