19 June Saturday

ഭീതി വിതച്ച്‌ ടിപ്പർ സർവീസ്‌; പ്രതിഷേധവുമായി നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കുന്നിക്കോട്
മണ്ണു കയറ്റി പോകുന്ന ടിപ്പര്‍ ലോറികള്‍ അപകടഭീതി ഉയര്‍ത്തുന്നതായി പരാതി. ഇളമ്പൽ, മേലില, ചക്കുവരയ്ക്കല്‍, കാര്യറ, പനംമ്പറ്റ പാതകളിലാണ് അപകടഭീതി. ലോറികളുടെ പിന്‍ഭാഗം ടാര്‍പ്പാളില്‍ ഉപയോഗിച്ച് മൂടണമെന്ന നിയമം പാലിക്കാതെയാണ് ടിപ്പറുകളുടെ സര്‍വീസ്. 
ഇതു കാരണം ലോറികളില്‍നിന്ന് മണ്ണ് കാല്‍നടയാത്രക്കാരുടെയും ഇരുചക്ര യാത്രക്കാരുടെയും മുകളിലേക്കും പിന്നിലുള്ള വാഹനങ്ങളിലും വീഴുന്നുണ്ട്‌. സംഭവം പതിവായതോടെ 
കൂട്ടായുള്ള പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ. മോട്ടോര്‍ വാഹനവകുപ്പ് ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top