22 October Thursday
ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർന്നു

ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതിന്റെ 100-‐ാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ പതാക ഉയർത്തുന്നു

 കോട്ടയം

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ  എം നേതൃത്വത്തിൽ ജില്ലയിലെമ്പാടും ആഘോഷിച്ചു. ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും വാർഷികത്തിന്റെ പോസ്‌റ്റർ പതിക്കുകയും ചെയ്‌തു. ആഘോഷത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. 
പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ പതാക ഉയർത്തി. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എം എസ്‌ സാനു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ സംസാരിച്ചു. 
കോട്ടയം ദേശാഭിമാനിയിൽ പാർടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പതാക ഉയർത്തിയശേഷം പ്രഭാഷണം നടത്തി. മാനേജർ രഞ്‌ജിത്ത്‌ വിശ്വം അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പ്രദീപ്‌ മോഹൻ സ്വാഗതവും ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top