22 October Tuesday

വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ മംഗളൂരു വിമാനത്താവളത്തിലേക്ക്‌ പ്രവാസി സംഘം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 

മംഗളൂരു
കേരള പ്രവാസി സംഘം കാസർകോട്‌ ജില്ലാ കമ്മിറ്റി മംഗളൂരു വിമാന താവളത്തിലേക്ക്‌ മാർച്ച്‌ നടത്തി. ഓണം, വിഷു, പെരുന്നാൾ,ക്രിസ്‌മസ്‌ വിശേഷ ദിവസങ്ങളിൽ വിമാന കൂലി വർധിപ്പിച്ചു അകാശകൊള്ള നടത്തുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കുക, ബജ്‌പെ  വിമാന താവളത്തിൽ മലയാളികളോട് കാണിക്കുന്ന പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌ നടത്തിയത്‌. 
മാർച്ച്‌  പൊലീസ് തടഞ്ഞതിനാൽ ഡെപ്യൂട്ടി കമ്മീഷണരുടെ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ്ണ ഡി വൈഎഫ്‌ഐ കർണാടക സംസ്ഥാന പ്രസിഡന്റ്‌ മുനീർ കാട്ടിപ്പള്ള ഉദ്ഘാടനം ചെയ്തു.  പ്രവാസി സംഘം കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ ജലീൽ കാപ്പിൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ അബ്ദുള്ള, സംസ്ഥാന കമ്മിറ്റിയംഗം  കെ രാജേന്ദ്രൻ, ഡിവൈഎഫ്‌ഐ  കർണാടക ജില്ലാ പ്രസിഡന്റ്‌  ഇമിത്യാസ്,  പി  പി സുധാകരൻ, വി  വി കൃഷ്ണൻ,  എം ഗിരീഷ്, വാസു മൊട്ടൻചിറ, അഷ്‌റഫ്‌ പടന്ന എന്നിവർ സംസാരിച്ചു. 
കാസർകോട്‌ ജില്ലാ സെക്രട്ടറി ഇൻ ചാർജ് ഒ നാരായണൻ സ്വാഗതം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top