28 September Tuesday

എൻജിഒ യൂണിയൻ 420 ടാബുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

എൻജിഒ യൂണിയൻ ഓൺലൈൻ പഠനത്തിനായി നൽകുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം കണ്ണൂർ ശിക്ഷക് സദനിൽ മന്ത്രി എംവി ഗോവിന്ദൻ ഡിഡിഇ സി മനോജ് മണിയൂരിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ സമീപം

കണ്ണൂർ
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകുന്നതിനായി കേരള എൻജിഒ യൂണിയൻ  ജില്ലയിലെ  ജീവനക്കാരിൽനിന്ന്‌ സമാഹരിച്ച ടാബുകൾ മന്ത്രി എം വി ഗോവിന്ദൻ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂരിന് കൈമാറി.  56 ലക്ഷം രൂപ വിലവരുന്ന 420 ടാബുകളാണ് കൈമാറിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ വി മനോജ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി ശശിധരൻ എന്നിവർ സംസാരിച്ചു.  എൻ സുരേന്ദ്രൻ നന്ദി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top