20 August Tuesday
നഗരസഭ ശതാബ്‌ദി സ്‌മാരക മന്ദിരം

നിർമാണം പൂർത്തിയാകും മുമ്പേ ഉദ‌്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 

 
ആലപ്പുഴ
നിർമാണം പൂർത്തിയാകുംമു‌മ്പേ "ശതാബ്‌ദി സ്‌മാരക മന്ദിരം' ഉദ‌്ഘാടനംചെയ്യാൻ നഗരസഭാ കൗൺസിൽ തീരുമാനം. ടെൻഡർ വിളിക്കാതെ നിർമാണം ആരംഭിച്ചതിൽ അഴിമതിയുണ്ടെന്ന‌ എൽഡിഎഫ് പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കവേയാണ‌് തിരക്കിട്ട‌് ഉദ‌്ഘാടനം. 
നഗരസഭയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായാണ‌് നഗരസഭ സ‌്മാരക മന്ദിരം നിർമിക്കുന്നത‌്. 30 ശതമാനം നിർമാണം ശേഷിക്കവെയാണ‌്  ഉദ്ഘാടനം. കോൺ‌ഗ്രസിലെ അധികാരം പങ്കിടലിന്റെ ഭാഗമായി ചെയർമാൻ സ്ഥാനം ഒഴിയുന്നതിനാലാണ‌് തിരക്കിട്ട‌് ഉദ്ഘാടനമെന്ന‌് പറയുന്നു.
വിജിലൻസ് അന്വേഷണം പൂർത്തിയായിട്ടേ ഉദ‌്ഘാടനം നടത്താവു എന്ന‌് ബുധനാഴ‌്ച ചേർന്ന നഗരസഭാ യോഗത്തിൽ എൽഡിഎഫ് ആവശ്യപ്പട്ടു. 
നഗരസഭാ യോഗത്തിൽ ചർച്ചചെയ്യാതെയാണ‌് നിർമാണം ആരംഭിച്ചത‌്. അഴിമതി ചൂണ്ടിക്കാട്ടി എൽഡിഎഫ് കൗൺസിലർമാർ ചർച്ച ആവശ്യപ്പെട്ടിരുന്നു. അതിന് ഭരണപക്ഷം തയ്യാറാകാത്തതോടെ എൽഡിഎഫ് വിജിലൻസിന‌് പരാതി നൽകിയത്. എൽഡിഎഫിന്റെ വിയോജിപ്പോടെയാണ‌് നിർമാണോദ‌്ഘാടനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top