11 December Wednesday

ഡിവൈഎഫ്ഐ യൂത്ത് സ്ട്രീറ്റ് 15ന് കാഞ്ഞങ്ങാട‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 

കാഞ്ഞങ്ങാട‌്
സ്വാതന്ത്ര്യ ദിനത്തിൽ  വൈകിട്ട‌് നാലിന‌് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് യൂത്ത് സ്ട്രീറ്റ് സംഘടിപ്പിക്കും. യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർഥം സംസ്ഥാനത്ത് രണ്ട് വാഹന ജാഥകൾ പര്യടനം നടത്തും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന  വടക്കൻ മേഖലാ ജാഥ 28ന് പകൽ മൂന്നിന‌് കാസർകോട‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 29ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. യൂത്ത് സ്ട്രീറ്റ് വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ രാജ്മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, കെ വി രാഘവൻ, കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, സുനു ഗംഗാധരൻ, ടി പ്രിയേഷ്, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാജ‌്മോഹനൻ (ചെയർമാൻ),  പി കെ നിഷാന്ത‌് (കൺവീനർ).
പ്രധാന വാർത്തകൾ
 Top