29 July Thursday

തുറന്നു; നഗരങ്ങൾ സജീവം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കാസർകോട് നഗരത്തിലെ പച്ചക്കറിക്കടയിൽനിന്ന്

കാസർകോട്‌
ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പായതോടെ ജീവിതം സാധാരണ നിലയിലേക്ക്‌. കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌  കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലാണ്‌ ഇളവുകൾ കൂടുതൽ. 
കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷകളും സർവീസ്‌ നടത്തി. കാസർകോട്‌, കാഞ്ഞങ്ങാട് നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾ നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ സജീവമായി. കോവിഡ്‌ മാർഗനിർദേശം പാലിച്ചായിരിക്കണം സഞ്ചാരമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌.  
രോഗനിരക്ക്‌ 30ന്‌ മുകളിലുള്ളതിനാൽ മധൂർ, ബദിയടുക്ക പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ തുടരുകയാണ്‌.  നിരക്ക്‌ 20ന്‌ മുകളിലുള്ള ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂർ പഞ്ചായത്തുകളിൽ ആവശ്യ വസ്‌തുക്കളുടെ കട മാത്രമാണ്‌ തുറക്കുന്നത്‌.  സർവീസ്‌ പുനരാരംഭിച്ചതോടെ  പ്രധാന ട്രെയിനുകളിൽ ബുക്കിങ്ങിന്‌ തിരക്കേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top