16 July Tuesday
ദേശീയ സെമിനാര്‍ സമാപിച്ചു

എസ്ടിഎഫ്ഐ പ്രതിനിധികൾ പൊതുവിദ്യാലയങ്ങൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ സെമിനാറിന്റെ ഭാഗമായി പ്രതിനിധികൾ തൈക്കാട് മോഡൽ എൽപി സ്കൂൾ സന്ദർശിക്കുന്നു

തിരുവനന്തപുരം
സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്ടിഎഫ്ഐ)  ദേശീയ സെമിനാർ സമാപിച്ചു. സെമിനാറിന്റെ ഭാഗമായി പ്രതിനിധികൾ വിവിധ സ്കൂളുകൾ സന്ദർശിച്ചു. തൈക്കാട് മോഡൽ എൽപി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ ,  മണക്കാട് ടിടിഐ, ആനാട് എൽപി , ശംഖുംമുഖം എൽപി , ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ, പട്ടം ഗവ. ഗേൾസ് എച്ച‌്എസ‌്എസ‌്, മലയൻകീഴ് ഗേൾസ‌് എച്ച‌്എസ‌്എസ‌്, വിളപ്പിൽശാല യുപി, വെള്ളനാട് ഹൈസ്കൂൾ, അമ്പലത്തറ യുപി,  വെട്ടുകാട് എൽപി, ചിറയിൻകീഴ് യുപി   എന്നീ വിദ്യാലയങ്ങളാണ് പ്രതിനിധികൾ സന്ദർശിച്ചത്.  സ്കൂൾ അസംബ്ലി മുതലുള്ള പ്രവർത്തനങ്ങൾ പ്രതിനിധികൾ നിരീക്ഷിച്ചു.
 
സ്കൂൾ സന്ദർശനശേഷം എസ്ടിഎഫ്ഐ വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു. സ്കൂളിന്റെ ഭൗതിക സൗകര്യം, അധ്യാപകരുടെ സന്നദ്ധതയും ആത്മാർഥത, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലെ വൃത്തി, വിതരണത്തിലെ കൃത്യത തുടങ്ങിയ കാര്യങ്ങൾ പ്രതിനിധികൾ എടുത്തുപറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റത്തിനായി കേരള സർക്കാർ  നടത്തുന്ന പ്രവർത്തനങ്ങളും വിദ്യാഭ്യാസരംഗത്തെ കേരള മോഡലും തങ്ങളുടെ സംസ്ഥാനങ്ങളിൽ പ്രാവർത്തികമാക്കാൻ  പ്രക്ഷേ‌ാഭം സംഘടിപ്പിക്കുമെന്നും പ്രതിനിധികൾ പറഞ്ഞു. കെഎസ‌്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ, ഡോ. സി രാമകൃഷ്ണൻ,  ടി വി മദനമോഹനൻ, കെ ബദറുന്നീസ, എൻ ടി ശിവരാജൻ എന്നിവർ സംസാരിച്ചു.
 
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top