19 October Saturday

അന്തർദേശീയ ഗാർഹിക തൊഴിലാളിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കൊല്ലം
ജില്ലയിൽ അന്തർദേശീയ ഗാർഹിക തൊഴിലാളിദിനം ആചരിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊല്ലത്ത്- നടന്ന ശില്‍പ്പശാല മേയർ വി രാജേന്ദ്രബാബു ഉദ്-ഘാടനംചെയ്-തു. 
പൗൾട്രി ഡെവലപ്പ്-മെന്റ്- കോർപറേഷൻ ചെയർപേഴ്സൺ ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി. തൊഴിൽ സാഹചര്യങ്ങൾ, സമയം, വേതന ഘടന എന്നിങ്ങനെ സ്-ത്രീ തൊഴിലാളികൾ പൊതുവെ നേരിടുന്ന അവഗണനയും ഈ രംഗത്തെ ചൂഷണങ്ങളും അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ശിൽപ്പശാലയിൽ ആവശ്യം ഉയർന്നു. 
കുടുംബശ്രീ ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ എ ജി സന്തോഷ്-, അസി.ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ വി ആർ അജു, ജില്ലാ പ്രോഗ്രാം മാനേജർ ആർ ബീന, സിഡിഎസ‌്- ചെയർപേഴ്-സൺ സിന്ധു വിജയൻ, വൈസ്- ചെയർപേഴ്-സൺ സീമ എന്നിവർ സംസാരിച്ചു. ഗാർഹിക തൊഴിലാളികളുടെ സേവന രംഗത്ത്- പ്രവർത്തിക്കുന്ന ‘സേവ’ കോ‐ഓർഡിനേറ്റർ  ഷീന തൊഴിലാളികൾക്ക്- പരിശീലനം നൽകി.
പ്രധാന വാർത്തകൾ
 Top