13 December Friday

സോളാർ റൂഫ് ടോപ്പ് പദ്ധതി യാഥാർഥ്യത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
തിരുവനന്തപുരം
ന​ഗരത്തിലെ കെട്ടിടങ്ങൾക്ക് സോളാർ റൂഫ്ടോപ്പ് ഒരുക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് തുടക്കമായി. ടെൻഡറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടന്ന പ്രീ ബിഡ് യോ​ഗത്തിൽ 11 സ്ഥാപനങ്ങൾ പങ്കെടുത്തു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള നിയമസഭ, വുമൻസ് കോളേജ്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, കേരള യൂണിവേഴ്സിറ്റി ലെെബ്രറി, സ്റ്റേറ്റ് സെൻട്രൽ ലെെബ്രറി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇവിടെയുള്ള കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കും. അതിലൂടെ വൈദ്യുതി ഉപയോ​ഗം കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 67 കിലോവാട്ട് വൈദ്യുതി  ഉൽപ്പാദിപ്പിക്കും. 
 
5.26 കോടി രൂപയുടെ പദ്ധതിയിൽ 4.10 കോടി ചെലവഴിച്ചാണ്  ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തലസ്ഥാനത്ത് സോളാർ റൂഫ്ടോപ്പ് പദ്ധതി യാഥാർഥ്യമാക്കുന്നതോടെ 10 ശതമാനം വൈദ്യുതി ഉപയോ​ഗം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ എടുക്കുന്ന സ്ഥാപനം അഞ്ച് വർഷത്തേയ‌്ക്ക്  സോളാർ പാനലിന്റെ പ്രവർത്തനം പരിശോധിക്കണം. ജൂലെെ നാലിനാണ് ടെൻഡർ തുറക്കുക.
പ്രധാന വാർത്തകൾ
 Top