14 June Monday

ബാരിക്കേഡ് പൊളിച്ചുമാറ്റി യാത്ര:
2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
പേരൂർക്കട 
ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി പൊലീസ്  സ്ഥാപിച്ച ബാരിക്കേഡ് തകർത്ത്‌ യാത്രചെയ്ത രണ്ടുപേരെ അറസ്റ്റ്  ചെയ്തു. പരുത്തിപ്പാറ മാടൻകോവിൽ ലെയ്‌ൻ സ്വദേശി ആന്റണി (53), മുട്ടട സ്വദേശി നവാസ് (38) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തിപ്പാറ–-മുട്ടട റോഡിൽ മുട്ടട ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പൊളിച്ചുനീക്കിയശേഷം വാഹനങ്ങളുമായി സഞ്ചരിച്ചതിനാണ് ഇവരെ പിടികൂടിയത്. ആന്റണി ബൈക്കിലും നവാസ് കാറിലുമാണ് പരുത്തിപ്പാറ ഭാഗത്തുനിന്ന് വന്നത്. മണ്ണന്തല എസ്എച്ച് ഒ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇത്‌ കാണുകയും ഇവരെ വാഹനങ്ങൾ ഉൾപ്പെടെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top