20 June Sunday

- കമ്യൂണിറ്റി കിച്ചണില്ല പൊതിച്ചോർ നൽകി സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

സിപിഐ എം മാനന്തവാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പൊതിച്ചോർ വിതരണം ചെയ്യുന്നു

 മാനന്തവാടി

മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ അന്നം നൽകാനുള്ള കമ്യൂണിറ്റി കിച്ചൺ മാനന്തവാടി നഗരസഭയിൽ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം മാനന്തവാടി ലോക്കൽ കമ്മിറ്റി പൊതിച്ചോർ വിതരണം നടത്തി. സർക്കാരിന്റ കോവിഡ് പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ പോസ്റ്റർ പ്രചാരണവും നടത്തി. ലോക്കൽ സെക്രട്ടറി കെ ടി വിനു, ഏരിയാ കമ്മിറ്റി അംഗം കെ എം അബ്ദുൾ ആസിഫ്, കെ സൈനബ, എ ഉണ്ണികൃഷ്ണൻ, വി കെ തുളസിദാസ്, പി പി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top