01 April Wednesday

ആരോഗ്യരംഗത്ത്‌ ‌കേരളം മത്സരിക്കുന്നത്‌ വിദേശ രാജ്യങ്ങളോട്‌: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 

കൊല്ലം
ആരോഗ്യ രംഗത്ത്‌ അയൽസംസ്ഥാനങ്ങളുമായല്ല വിദേശ രാജ്യങ്ങളുമായാണ്‌ ഇ‌പ്പോൾ കേരളം മത്സരിക്കുന്നതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻ എസ്‌ സഹകരണ ആശുപത്രി പ്രോജക്‌ട്‌ നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ‌മന്ത്രി. ലോകാരോഗ്യ സംഘടന ആരോഗ്യം എന്നതിനെ നിർവചിച്ചിരിക്കുന്നത്‌ രോഗമില്ലാത്ത അവസ്ഥ എന്നു മാത്രമല്ല.  വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ മികച്ച ജീവിതാവസ്ഥയും ‌ഇതിനൊപ്പം പരിഗണിക്കുന്നു. 
അത്തരം  ജീവിതാവസ്ഥ നമ്മുടെ നാട്ടിൽ  സൃഷ്ടിക്കുന്നതിൽ ശ്രദ്ധ നൽകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനം.
 പൊതുജനാരോഗ്യ മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താൻ സഹകരണ പ്രസ്ഥാനത്തിനു സാധിക്കുമെന്നത്‌ സംസ്ഥാനത്തെ സഹകരണ മേഖല തെളിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top