20 February Wednesday

എഎസ്ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിക്കതിരെ കാപ്പ ചുമത്തും

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
ഉദുമ
എഎസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച  കേസിൽ റിമാൻഡ‌ിലായ കോൺഗ്രസ‌്  പ്രവർത്തകൻ മാങ്ങാട് സ്വദേശി ഖാലിദിനെതി (30)രെ  കാപ്പ ചുമത്താനുള്ള നടപടി തുടങ്ങി.  
പുതുവത്സരദിനത്തിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയവരെ നീക്കാനെത്തിയ ബേക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിപരിക്കേൽപ്പിച്ചതിനാണ‌് ഖാലിദിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്  മജിസ‌്ട്രേറ്റ‌്  കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാഡ‌് ചെയ്തത്. 
സിപിഐ എം  പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചതടക്കം ബേക്കൽ സ്റ്റേഷൻ പരിധിയിൽ ഒമ്പത്  ക്രിമിനിൽ കേസുകളാണ് ഖാലിദിനെതിരെയുള്ളത‌്.  നിരന്തരം ക്രമ സമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.  
വധശ്രമ കേസിൽ അറസ‌്റ്റിലായ ഖാലിദിനെ പൊലീസ‌് കാപ്പ ചുമത്താൻ ശ്രമിച്ചുവെങ്കിലും കോൺഗ്രസ‌് നേതാക്കൾ ഇടപെട്ട‌് ഒഴുവാക്കുകയായിരുന്നു.

 

പ്രധാന വാർത്തകൾ
 Top