14 December Saturday

കേരള ബാങ്ക്‌ വികസനത്തിന്‌ നട്ടെല്ലാകും: പാലോളി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

മലപ്പുറം
രണ്ട്‌ പ്രളയദുരന്തം നേരിട്ട കേരളത്തിന്റെ അതിജീവനത്തിന് കേരള ബാങ്കിന്‌ ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു. 
നാനാമേഖലകളിൽ സംസ്ഥാന സർക്കാർ ആസൂത്രണംചെയ്യുന്ന വികസന പദ്ധതികൾക്ക്‌ നട്ടെല്ലാകാൻ കേരളത്തിന്റെ സ്വന്തം ബാങ്കിന്‌ കഴിയും. 
ബാങ്കിന്റെ പ്രവർത്തനം സംസ്ഥാന സർക്കാരിന്‌ വലിയ ആശ്വാസമാകും.  ഒട്ടേറെ കടമ്പകളും  നൂലാമാലകളും നേർവഴിക്ക്‌ കടന്നാണ് കേരള ബാങ്ക്‌ റിസർവ്‌  ബാങ്കിന്റെ അംഗീകാരം നേടിയത്‌. 
സംസ്ഥാനത്തെ 14–-ൽ 13 ജില്ലാ ബാങ്കുകളും കേരള ബാങ്കിൽ ലയിക്കാൻ തീരുമാനിച്ചിട്ടും മലപ്പുറം മാറിനിൽക്കുന്നത്‌ അത്ഭുതപ്പെടുത്തി. 
ജനങ്ങൾക്കും ജീവനക്കാർക്കും ബോധ്യമാകാത്ത മുട്ടുന്യായമുന്നയിച്ചാണ്‌ മലപ്പുറം ജില്ലാ ബാങ്ക്‌ മാറിനിൽക്കുന്നത്‌. 
 തെറ്റായ നിലപാട് തിരുത്തി 13 ജില്ലാ ബാങ്കുകൾക്കുമൊപ്പം മലപ്പുറം ബാങ്കും വരണം. പുരോഗതിക്ക്‌ തടസ്സമാകുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top