05 December Thursday

കപ്പിനുമുണ്ടൊരു കഥ പറയാൻ

ടി കെ നാരായണൻUpdated: Sunday Nov 17, 2019
കാഞ്ഞങ്ങാട‌്  
സംസ്ഥാന സ‌്കുൾ യുവജനോത്സവത്തിന്റെ പ്രധാന ആകർഷണമായ സ്വർണക്കപ്പിനുമുണ്ട്‌ കഥകളേറെ.  117.5 പവനിൽ വീട്ടിമരത്തിൽ തീർത്ത പീഠത്തിനുമുകളിൽ   ഗ്രന്ഥവും വലം പിരിശംഖുമാണ്‌ കപ്പിന്റെ ഭംഗി.   ഈ ഗ്രന്ഥത്തിലെ അറിവ‌്  എന്നിലേക്ക‌് പകരണമേ എന്നാണ‌് കപ്പിന്റെ സന്ദേശവും സാരവും. വിദ്യയും കലയും നാദവും സമന്വയിപ്പിച്ചതാണ‌്  ഇത്‌. 
എറണാകുളത്തുനടന്ന രജത ജൂബിലി കലോത്സവ നഗരിയിൽ വിധികർത്താവായി എത്തിയ കവി വൈലോപ്പള്ളി ശ്രീധരമേനോനാണ‌്  സ്വർണ കപ്പ്‌ എന്ന  ആശയം മുന്നോട്ട‌് വച്ചത‌്. മഹാരാജാസ‌് ഗ്രൗണ്ടിൽ നെഹ‌്റു സ്വർണ കപ്പിനായുള്ള അന്താരാഷ‌്ട്ര ഫുട‌്ബോൾ നടക്കുന്ന സമയം. അന്നത്തെ വിദ്യഭ്യാസ മന്ത്രി ടിഎം ജേക്കബ്‌ ഇതംഗീകരിച്ച്‌  അടുത്ത വർഷം മുതൽ 101 പവൻ സ്വർണകപ്പെന്ന പ്രഖ്യാപനം നിർവഹിച്ചു.  1987 മുതലാണ്‌   കപ്പ്‌ നൽകിത്തുടങ്ങിയത്‌. തിരുവനന്തപുരമാണ്‌ ആദ്യം മുത്തമിട്ടത്‌. എറ്റവും കൂടുതൽ തവണ കോഴിക്കോടും. വിദ്യാരംഗം മാസികയുടെ ആർട‌് ഡയറക്ടറായിരുന്ന ചീറയൻ കിഴ‌് ശ്രീകണ‌്ഠൻ നായരാണ്‌ രൂപ കൽപ്പന. ഡിസൈന്‌ അദ്ദേഹത്തിന്‌  അദ്ദേഹത്തിന‌് 500 രൂപ പാരതോഷികം നൽകി. പത്തനംതിട്ട  ഷാലിമാർ ജ്വല്ലറിക്കാണ്‌  ടെണ്ടർ ലഭിച്ചത‌്. കോയമ്പത്തുർ മൂത്തുസ്വാമി കോളനിയിലെ ടിവിആർ നാഗ‌് വർക‌്സിൽ അഞ്ചുപേർ ചേർന്ന‌് ഒന്നരമാസം കൊണ്ടാണ‌് കപ്പുണ്ടാക്കിയത‌്. 101 പവനാണ‌് നിർമ്മാണ വേള‌യിൽ തീരുമാനമെങ്കിലും പണി തീർന്നപ്പോൾ 117. 5  ‌പവനായി.   കപ്പിനുതാളെ രേഖപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ പേര്‌ പിന്നീട്‌ നീക്കം ചെയ്‌തു.  സ്വർണകപ്പ‌് ജേതാക്കൾക്ക‌് ഒരു ദിവസം മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളു. പിന്നീട‌്  ജില്ലാ ട്രഷറിയിൽ സൂക്ഷിക്കണം. സ്വർണകപ്പ്‌ 25ന്‌ കാഞ്ഞങ്ങാട് എത്തിക്കും.
പ്രധാന വാർത്തകൾ
 Top