31 July Saturday
‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ'

എസ്‌എഫ്‌ഐ പ്രവർത്തകർ 
കോളനികൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

നിലമ്പൂർ മാടം ആദിവാസി കോളനി എസ്‌എഫ്‌ഐ പ്രവർത്തകർ സന്ദർശിക്കുന്നു

മലപ്പുറം
മലയോര മേഖലയിലെ ആദിവാസി കോളനികൾ എസ്‌എഫ്‌ഐ പ്രവർത്തകർ സന്ദർശിച്ചു. വിദ്യാർഥികളെ നേരിൽകണ്ട് പ്രയാസങ്ങൾ ചോദിച്ച്‌ മനസ്സിലാക്കാനും ആവശ്യമായ സഹായമെത്തിക്കുന്നതിനും വേണ്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. മമ്പാട് പഞ്ചായത്തിലെ മാടം ബദൽ സ്കൂൾ, മാടം കോളനി, അമരമ്പലം ബദൽ സ്കൂൾ, അമരമ്പലം കോളനി, കരുളായി, നെടുങ്കയം പ്രദേശത്തെ കോളനികൾ എന്നിവിടങ്ങളിലെത്തി പ്രവർത്തകർ സാഹചര്യങ്ങൾ വിലയിരുത്തി. കൂടാതെ മാടം, അമരമ്പലം ബദൽ സ്കൂൾ വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 
ജില്ലാ കമ്മിറ്റിയുടെ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ' പേരിൽ വിദ്യാർഥികളെ സഹായിക്കാനായി ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന സാഹചര്യങ്ങളും പ്രവർത്തകർ ചോദിച്ചറിഞ്ഞു. ജില്ലാ സെക്രട്ടറി കെ എ സക്കീർ, സംസ്ഥാന കമ്മിറ്റി അംഗം എം സജാദ്, ജില്ലാ കമ്മിറ്റി അംഗം രേണുക, വണ്ടൂർ ഏരിയാ സെക്രട്ടറി കെ നിംഷാജ്, പ്രസിഡന്റ് ജെ പി അനുരാഗ്, നിലമ്പൂർ ഏരിയാ പ്രസിഡന്റ്‌ തൻസീം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ സന്ദർശനം നടത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top