18 June Friday

പെരുമഴയിലും കൈവിടാതെ 
കരുതലായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

വൈഎഫ്ഐ

പത്തനംതിട്ട 
പെരുമഴയിലും കാറ്റിലും നാടിനെ കൈവിടാതെ ഡിവൈഎഫ്ഐ. മഴക്കെടുതി നേരിട്ട സ്ഥലങ്ങളിൽ സന്നദ്ധസേവകരായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. റോഡിലേക്കും വൈദ്യുതി ലൈനുകളിലേക്കും വീടുകളിലേക്കും വീണ മരങ്ങൾ വെട്ടിമാറ്റിയും വെള്ളം കയറിയ വീടുകളിലെ ആളുകളെ മാറ്റിപാർപ്പിച്ചും വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയുമെല്ലാം യൂത്ത്പെരുമഴയിലും കാറ്റിലും നാടിനെ കൈവിടാതെ ഡിവൈഎഫ്ഐ. മഴക്കെടുതി നേരിട്ട സ്ഥലങ്ങളിൽ സന്നദ്ധസേവകരായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. ബ്രിഗേഡ് സജീവമാണ്‌. 
പെരുനാട്, സീതത്തോട്  ഗുരുനാഥൻ മണ്ണ്, കോട്ടക്കുഴി, മൂന്നുകല്ല്, കൊച്ചുകോയിക്കൽ എന്നിവിടങ്ങളിൽ റോഡിലേക്കും വീടുകളുടെ മുകളിലേക്കും വീണ മരങ്ങൾ  ജില്ലാ കമ്മിറ്റിയംഗം ജെയ്സൺ ജോസഫ്, ഷാനു സലിം, റോജിൻ ജോയി എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. ആങ്ങമൂഴിയിൽ കോട്ടമൺ പാറ, വാലുപാറ, ആങ്ങമൂഴി, പാലതടിക, പഞ്ഞിപ്പാറ, കൊച്ചാണ്ടി, ഉറുമ്പിനി എന്നിവിടങ്ങളിൽ വീടുകളുടെ മുകളിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റിയത്‌ മോനിഷ് എബ്രഹാം,  വി എം ശ്യാമ, അങ്കൂർ ബിജുമോൻ എന്നിവർ ചേർന്നാണ്. 
ചിറ്റാറിൽ  തെക്കേക്കര, ബെഞ്ചമിൻപാറ, മീൻകുഴി, എന്നിവിടങ്ങളിൽ ഗോകുൽ മുരളി, സോജി, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി. തണ്ണിത്തോട്  വി കെ പാറ, മേടപ്പാറ എന്നിവിടങ്ങളിൽ   വീടിന്‌ മീതെ വീണ മരങ്ങൾ   സ്റ്റെഫിൻ, കൃഷ്ണ ചന്ദ് എന്നിവർ വെട്ടിമാറ്റി.
 കുമ്പഴയിൽ അറബിക് കോളേജ് റോഡിൽ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റാൻ കെഎസ്ഇബി ഉദ്യോഗസ്ഥരോടൊപ്പം കുമ്പഴ യൂണിറ്റിലെ പ്രവർത്തകരും ചേർന്നു. ചെന്നീർക്കര മലമുകൾ യൂണിറ്റിലെ പ്രവർത്തകർ  ചോർന്നൊലിച്ചിരുന്ന വീട്  വാസയോഗ്യമാക്കി. കൊടുമൺ രണ്ടാംകുറ്റി ജങ്‌ഷനിൽ ഒടിഞ്ഞുവീണ മരം മേഖല സെക്രട്ടറി സോബി ബാലന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. വാഴവിള ജങ്‌ഷനിൽ റോഡിലേക്കും വീടിന്റെ മുകളിലേക്കും വീണ മരങ്ങൾ മേഖല സെക്രട്ടറി സോബി ബാലൻ, സൂരജ്, പ്രിൻസ് എന്നിവർ നീക്കം ചെയ്‌തു. 
അടൂരിൽ പള്ളിക്കൽ മേഖലയിൽ വെള്ളം കയറിയ  വീടുകളിലെ  ആളുകളെയും വീട്ടുപകരണങ്ങളും  ജില്ലാ ട്രഷറർ ബി നിസാമിന്റെ നേതൃത്വത്തിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
തെങ്ങമത്ത്‌ കൊല്ലായിക്കൽ റോഡിലേക്ക് വീണ മരം മേഖല സെക്രട്ടറി വിനീഷ് തെങ്ങമം, സജിൻ എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കി. പെരിങ്ങനാട് വടക്ക് പതിനാലാം മൈൽ കെ പി റോഡിൽ ആഞ്ഞിലിമരം വീണത് ബ്ലോക്ക് സെക്രട്ടറി അഖിൽ പെരിങ്ങനാട്, വിഷ്ണുദേവൻ എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. പന്തളത്ത്‌ ഉള്ളുമാ യൂണിറ്റിലെ  പ്രവർത്തകർ വെള്ളം കയറിയ വീടുകളിലെ വീട്ടുകാരെയും വീട്ടുപകരണങ്ങളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മേഖല സെക്രട്ടറി എസ് ഷമീർ, ഷംനാദ് എന്നിവർ നേതൃത്വം നൽകി. 
മക്കപ്പുഴയിൽ  ഭാഗികമായി തകർന്ന വീട്  മക്കപ്പുഴ യൂണിറ്റ്‌ വാസയോഗ്യമാക്കി  . അലൻ പെക്കോട്,  അനീഷ് തോമസ്, വിജയകുമാർ എന്നിവർ നേതൃത്വം നൽകി,
 പരുമല ആശുപത്രി ജങ്‌ഷനിൽ വീണ മരം മേഖല സെക്രട്ടറി എം മനീഷിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. നിരണം വടക്കുഭാഗത്ത് വീടിന് മുകളിലേക്ക് വീണ മരം നിരണം മേഖല ജോ. സെക്രട്ടറി നിയാസ്,  യൂണിറ്റ് സെക്രട്ടറി ഗോപേഷ്, സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. ഇരവിപേരൂർ ജങ്‌ഷനിൽ വീണ മരം മേഖല കമ്മിറ്റിയംഗം ജസ്റ്റിൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. വള്ളംകുളം കാരുപള്ളി റോഡിലേക്ക് വീണ മരം യൂണിറ്റ്‌ പ്രവ+ർത്തതകർ വെട്ടി മാറ്റി സഞ്ചാരയോഗ്യമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top