18 May Tuesday
യുഡിഎഫിനായി സ്ലിപ് എഴുത്ത്

എഎസ്ഐയെ 
സസ്പെൻഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021
 
കാട്ടാക്കട 
യുഡിഎഫ് ബൂത്തിലിരുന്ന് വോട്ടർമാർക്ക് സ്ലിപ് എഴുതി നൽകിയ എഎസ്ഐക്ക് സസ്പെൻഷൻ.മാറനല്ലൂർ കൊറ്റം പള്ളി സ്വദേശിയും മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുമായ ഹരീഷിനെയാണ് ദക്ഷിണ മേഖലാ ഡിഐജി സഞ്ജയ്‌ കുമാർ ഗുരുഡിൻ സസ്പെപെൻഡ് ചെയ്തത്. 
ഹരീഷ്‌ തെരഞ്ഞെടുപ്പ് ദിവസം സർവീസ് നിയമങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ച് കാട്ടാക്കട മാറനല്ലൂർ പഞ്ചായത്തിലെ കൊറ്റം പള്ളി അങ്കണവാടിയിലെ  നൂറ്റി എൺപത്തി എട്ടാം നമ്പർ ബൂത്തിനടുത്തുള്ള യുഡിഎഫിന്റെ ബൂത്ത് ഓഫീസിലിരുന്ന് വോട്ടർമാർക്ക് സ്ലിപ്പ് എഴുതി കൊടുത്തിരുന്നു. യുഡിഎഫ് സ്ഥാനാർഥി എത്തിയപ്പോൾ അദ്ദേഹവുമായി ആശയവിനിമയം നടത്തി. വാഹനങ്ങളിൽ വോട്ടർമാരെ എത്തിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്‌തു. ഈ ദൃശ്യങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
ഇതിനെതിരെ എൽഡിഎഫ് കാട്ടാക്കട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനും ഡിജിപിക്കും പരാതി നൽകി. വകുപ്പ് തല അന്വേഷണത്തിലാണ് സർവീസിൽനിന്ന്‌ സസ്പെൻഡ്‌ ചെയ്തത്. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ഗൺമാനായിരുന്നു ഹരീഷ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top