18 August Sunday

അവർക്കുറങ്ങാം ഭയമില്ലാതെ

സുരേഷ‌് പൂവത്തിങ്കൽUpdated: Wednesday Apr 17, 2019
എടക്കര
‘മനംനിറഞ്ഞ് മലയോരം... മാറ്റം കൊതിച്ച‌് പൊന്നാനി‘–- സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ശീർഷകം. പി വി അൻവർ എന്ന മനുഷ്യസ‌്നേഹിയുടെ ഇടപെടലും കാര്യക്ഷമതയും നിലമ്പൂരിന്റെ മണ്ണിന‌് സമ്മാനിച്ചത‌് വികസനത്തിന്റെ പൂക്കാലം. അതിന്റെ തുടർച്ചയാണ‌് പൊന്നാനി ആഗ്രഹിക്കുന്നത‌്. 
 വാഗ‌്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന‌് തെളിയിച്ച ജനപ്രതിനിധിയാണ‌് പി വി അൻവർ പുത്തൻവീട്ടിൽ. കാട്ടാനപ്പേടിയിൽ ജീവിതം വഴിമുട്ടിയ കുടിയേറ്റജനതക്ക‌് അത‌് കൃത്യമായറിയാം. മലയോരത്ത് പത്തുകോടി മുതൽമുടക്കിൽ ഇടുക്കി മാങ്കുളം മോഡൽ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ‌് യാഥാർഥ്യമാകുന്നതിന്റെ നിറവിലാണവർ. വനാതിർത്തി പങ്കിടുന്ന പോത്ത്കല്ല്, വഴിക്കടവ്, മൂത്തേടം, അമരമ്പലം, കരുളായി പഞ്ചായത്തുകൾക്ക‌് ഇതിന്റെ പ്രയോജനം ലഭിക്കും. 
 2016 ഏപ്രിൽ 23ന്റെ സായാഹ‌്നം. ആര്യാടൻ മുഹമ്മദിന്റെ കുടുംബവാഴ്ചക്കെതിരെയുള്ള പി വി അൻവറിന്റെ പടയോട്ടത്തിന് വഴിക്കടവ് തണ്ണിക്കടവിലെ കക്കുംപള്ളിയെന്ന വനാതിർത്തി പങ്കിടുന്ന ഗ്രാമത്തിൽ നൽകിയ സ്വീകരണ യോഗം. ‘‘ന്റെ കുട്ട്യേ.. ഇഞ്ചെങ്കിലും ഞമ്മളെ കൈവിടരുത്. ഒരുപാട് കാലായി ആര്യാടനോട് പറയണ‌്‘–- കൃഷിയിടം തകർക്കാനെത്തിയ കാട്ടാനകളിറങ്ങുന്ന വഴി ചൂണ്ടിക്കാട്ടി 85 കാരനായ മലപ്പുറവൻ ഉമ്മറാക്കയുടെ വാക്കുകൾ. “മരണഭീതിക്കു മുന്നിലാണ് ഞങ്ങളുടെ ജീവിതം. ഞങ്ങൾ ഉറങ്ങുന്നുവെന്നേയുള്ളൂ. ഉണരുമെന്ന് യാതൊരുറപ്പുമില്ല... വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ പൊറുതിമുട്ടിയ ആയിരക്കണക്കിന് കുടുംബങ്ങളുടെ സങ്കടം.  782 ഹെക്ടർ വനഭൂമിയുള്ള മണ്ഡലമാണ‌് നിലമ്പൂർ. മൂന്നുഭാഗവും കാടിന്റെ അതിർത്തി പങ്കിടുന്ന പ്രദേശം. ആനയും കാട്ടുപന്നികളും അടക്കമുള്ളവയുടെ ആക്രമണത്തിൽ 10 വർഷത്തിനിടെ കൊല്ലപ്പെട്ടവർ 29. ഗുരുതരമായി പരിക്കേറ്റവർ നൂറിലധികം. കൃഷിനാശവുമേറെ. പാട്ടഭൂമിയിൽ കൃഷിചെയ്യുന്നവർക്ക് നിയമക്കുരുക്കുകൾക്കിടയിൽ നഷ്ടങ്ങൾ മാത്രം. നാമമാത്രമായ വൈദ്യുതിവേലിയും ട്രഞ്ചും തകർന്ന നിലയിൽ. ജനഹൃദയം തൊട്ടറിഞ്ഞ അൻവർ സ്വതസിദ്ധമായ ശൈലിയിൽ അവരെ അരികുചേർത്തി നിർത്തി.  ‘‘ജയിച്ചാൽ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും–- ആ വാക്ക‌് സത്യമായി. എംഎൽഎയായി ആദ്യവർഷംതന്നെ വനാതിർത്തികളിൽ പ്രവർത്തനരഹിതമായ സോളാർ ഫെൻസിങ‌് (സൗരോർജവേലി) പുനഃസ്ഥാപിച്ചു. പിന്നീട‌് നിലമ്പൂരിലെ വനമേഖലയിലെ പ്രത്യേകത പരിഗണിച്ച‌് 
  ഇടുക്കി മാങ്കുളം മോഡൽ പദ്ധതി വികസിപ്പിച്ചെടുത്തു. കിലോമീറ്റർ ഒന്നിന്ന് രണ്ടുമീറ്റർ ആഴത്തിൽ 300 കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഉരുക്കുകയർ വടംകണക്കെ ഘടിപ്പിക്കും. സൗരോർജ വേലിയേക്കാളും കരിങ്കൽകെട്ട് വേലിയേക്കാളും സുരക്ഷിതവും പ്രകൃതിക്കിണങ്ങുന്നതുമാണ‌്  ഉരുക്ക്കയർ വേലി. 
    പ്രയാസം പറഞ്ഞപ്പോൾതന്നെ പരിഹരിക്കാൻ മുൻകൈയെടുത്ത ജനപ്രതിനിധിയുടെ കാര്യക്ഷമതയാണ‌് സോളാർ ഫെൻസിങ‌് സ്ഥാപിച്ചതിലൂടെ വെളിവാകുന്നത‌്. പൊന്നാനിയും പ്രതീക്ഷിക്കുന്നു ആ മാജിക‌്.  2019 മാർച്ച് 9–- സമയം പകൽ 12. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പൊന്നാനിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ അൻവർ നയം വ്യക്തമാക്കി. ‘‘കടൽത്തീരത്തുടനീളം മത്സ്യബന്ധന കേന്ദ്രങ്ങളിൽ കോൾഡ് സ്റ്റോറേജ്–- അത‌് പൊന്നാനിയിലെ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു.
പ്രധാന വാർത്തകൾ
 Top