04 April Saturday

ശ്രദ്ധേയമായി റീബൂട്ട്‌ ഹാക്കത്തോൺ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

എൽബിഎസ്‌ എൻജിനിയറിങ് കോളേജിൽ നടക്കുന്ന റീബൂട്ട്‌ ഹാക്കത്തോണിൽ നിന്ന്‌

തിരുവനന്തപുരം
പൂജപ്പുര എൽബിഎസ്‌ എൻജിനിയറിങ് കോളേജിൽ നടക്കുന്ന റീബൂട്ട്‌ ഹാക്കത്തോണിൽ വിദ്യാർഥികളുമായി സംവദിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തി. ജയിൽ ഡിജിപി  ഋഷിരാജ്‌ സിങ്‌, സാങ്കേതിക സർവകലാശാല വൈസ്‌ ചാൻസലർ ഡോ. എം എസ്‌ രാജശ്രീ, കലക്‌ടർ ഗോപാലകൃഷ്‌ണൻ, സിറ്റി പൊലീസ്‌ കമീഷണർ ബൽറാം കുമാർ ഉപാധ്യായ, വനിതാ ശിശുവികസന ഡയറക്‌ടർ ടി വി അനുപമ, എഐസിടിഇ ഡയറക്‌ടർ ഡോ. രമേഷ്‌ എന്നിവരാണ്‌ വിദ്യാർഥികളോട്‌ സംവദിക്കാനെത്തിയത്‌.
 
 സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണുന്നതിനായാണ്‌ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹാക്കത്തൺ സംഘടിപ്പിക്കുന്നത്‌. ആഭ്യന്തരം, ടൂറിസം എന്നീ വകുപ്പുകളുടെ പ്രശ്‌നങ്ങളിലായാണ്‌ 30 ടീമുകൾ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുന്നത്‌. പ്രിൻസിപ്പൽ ഡോ. അബ്‌ദുൾ റഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാക്കത്തൺ നിയന്ത്രിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top