05 April Sunday

കെഎസ്‌കെടിയു ജില്ലാസമ്മേളനത്തിന്‌ ചെങ്കൊടി ഉയർന്നു

സ്വന്തം ലേഖകൻUpdated: Monday Feb 17, 2020

കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗരിയായ കിടങ്ങറയിൽ (എം എം ആന്റണി നഗർ) സ്വാഗതസംഘം പ്രസിഡന്റ് കെ പ്രകാശൻ പതാക ഉയർത്തുന്നു

 
മങ്കൊമ്പ്
പോരാട്ട സ്‌മരണകളിൽ കെഎസ്‌കെടിയു ജില്ലാസമ്മേളന പൊതുസമ്മേളനനഗറിൽ ചെങ്കൊടി ഉയർന്നു. പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന വേദിയായ എം എം ആന്റണി നഗറിൽ (കിടങ്ങറ പാലത്തിന് സമീപം)  സംഗമിച്ചതോടെ സ്വാഗതസംഘം പ്രസിഡന്റ് കെ പ്രകാശൻ പതാക ഉയർത്തി. എം സി മാധവൻ നഗറിൽ ( കിടങ്ങറ കുരിശുംമൂട് സെന്റ് സ്റ്റീഫൻസ് പള്ളി ഹാൾ) നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയകളിൽ നിന്ന് 350 പ്രതിനിധികൾ പങ്കെടുക്കും.  
 പൊതുസമ്മേളന നഗറിലേക്കുള്ള പതാക കാവാലം ശ്രീധരന്റെ രക്തസാക്ഷി കുടീരത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം ഡി ലക്ഷ്‌മണൻ ക്യാപ്റ്റൻ എൻ പി വിൻസെന്റിന്‌ കൈമാറി.  പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക കൈനകരിയിൽ സഹദേവന്റെ രക്തസാക്ഷി കുടീരത്തിൽ നിന്നും ജില്ലാസെക്രട്ടറി എം സത്യപാലൻ ക്യാപ്റ്റൻ എ ഡി കുഞ്ഞച്ചന്‌ കൈമാറി. പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം വീയപുരം മേൽപ്പാടത്ത് കുട്ടിയമ്മയുടെ രക്തസാക്ഷി മണ്ഡപത്തിൽ  നിന്നും ജില്ലാപ്രസിഡന്റ് കെ രാഘവൻ എൻ സോമന്‌ കൈമാറി. ജാഥകൾ വൈകിട്ട്‌ ഏഴോടെ എം എം ആന്റണി നഗറിൽ എത്തി. സ്വാഗത സംഘം സെക്രട്ടി ആർ രാജേന്ദ്രകുമാർ കൊടിമരവും പതാകയും ഏറ്റുവാങ്ങി. 
തിങ്കളാഴ്‌ച രാവിലെ 10ന്  സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 19ന് വൈകിട്ട് നാലിന് എം എം ആന്റണി നഗറിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും.
 
പ്രധാന വാർത്തകൾ
 Top