04 April Saturday

അടുത്ത വർഷം 4 ലക്ഷം ക്വിന്റൽ കയർ സംഭരിക്കും

സ്വന്തം ലേഖകൻUpdated: Monday Feb 17, 2020
 
ആലപ്പുഴ
സഹകരണസംഘങ്ങളിൽനിന്ന് സംഭരിച്ച കയറിന്റെ വില മുഴുവൻ  നൽകിയതായി കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ സായികുമാർ അറിയിച്ചു. 10കോടിയോളം രൂപ വിതരണംചെയ്‌തു. 
എഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ 77,000 ക്വിന്റലായിരുന്നു കയറിന്റെ സംഭരണം. 2016–-17ൽ ഒരുലക്ഷമായും 2017–-18ൽ 1.27 ലക്ഷമായും   2018–-19ൽ 1.57 ലക്ഷം ക്വിന്റലായി ഉൽപാദനം വർധിപ്പിച്ചു. ഓരോ വർഷവും 30 ശതമാനം ഉൽപാദനവളർച്ച നേടി. ഈ സാമ്പത്തിക വർഷം സംഭരണം രണ്ടുലക്ഷം ക്വിന്റലാക്കുകയാണ്‌ ലക്ഷ്യം. 
അടുത്തവർഷം നാലുലക്ഷം ക്വിന്റൽ കയർ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ എണ്ണത്തിലും തൊഴിൽദിനത്തിലും വർധനവുണ്ടായി. സംഭരിക്കുന്ന കയറിന്റെ സിംഹഭാഗവും ഭൂവസ്ത്രം ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാക്കി രൂപാന്തരപ്പെടുത്തിയാണ് വിപണനം . സംസ്ഥാന സർക്കാരിന്റെയും മന്ത്രി ടി എം തോമസ് ഐസക്കിന്റെയും ഇടപെടലാണ്‌ കയർഫെഡിന്റെ നേട്ടങ്ങൾക്ക്‌ പിന്നിലെന്നും അഡ്വ. എൻ സായികുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top