05 April Sunday

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം:എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സമാപന സമ്മേളനം കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌  എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. 
വി കല , ഐ കെ മോഹനൻ, കെ കെ രജിതമോൾ, ദീപക് വിശ്വനാഥ്, എം ജി ദിലീപൻ, പി ആർ ശങ്കരനാരായണൻ, കെ എസ് വിനോദ്, കെ വി ബീന, സി വി ഡെന്നി, യു രവിചന്ദ്രൻ, സി സജിജോസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ സ്വാഗതവും ജില്ലാ ജോയിൻറ് സെക്രട്ടറി പി ബി ഹരിലാൽ നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി ശശിധരൻ ചർച്ചക്ക് മറുപടി പറഞ്ഞു.  ഭരണഘടനാ സംരക്ഷണവും തൊഴിലാളിവർഗ പോരാട്ടങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. ടി ജി ബിന്ദു കൺവീനറും പി അജിത, വി എസ് സജന എന്നിവർ ജോയിന്റ് കൺവീനർമാരുമായി 25 അംഗ വനിതാ സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
  കാഷ്വൽ സ്വീപ്പർമാരെ പാർട്ട്‌ ടൈം ജീവനക്കാരാക്കുക,  സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക,  ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു.
പ്രധാന വാർത്തകൾ
 Top