22 May Sunday

ലാഭവിഹിത വിതരണവും സഹകാരി സംഗമവും

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
മീനങ്ങാടി
   - തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന മീനങ്ങാടി സർവീസ് സഹകരണ ബാങ്കിന്റെ  20 ശതമാനം ലാഭവിഹിതം വിതരണത്തിന്റെയും   സഹകാരി സംഗമത്തിന്റെയും  ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ  പി  ഗഗാറിൻ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌  കെ ഇ വിനയൻ അധ്യക്ഷനായി. 
    സുൽത്താൻ  ബത്തേരി ബ്ലോക്ക് വികസന സ്ഥിരംസമിതി ചെയർപേഴ്സൺ  ലതാ ശശി കിടപ്പുരോഗികൾക്കുള്ള  വർഗീസ്‌  വൈദ്യർ ചാരിറ്റി ഫണ്ട് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി എസ് പ്രസാദ്, സെക്രട്ടറി എം എൻ മുരളി,  പി വാസുദേവൻ, എൻ പി കുഞ്ഞിമോൾ,  കെ എം പൊന്നു,  പി പി ജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top