13 December Friday

ഇക്കുറി 900 വിശുദ്ധി സേനാംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

പ്രൊബേഷൻ ദിനം ജില്ലാതല ഉദ്ഘാടനം വീണാ ജോർജ് എംഎൽഎ നിർവഹിക്കുന്നു

 പത്തനംതിട്ട

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾ  കലക്ടർ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേർന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്. 
900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ് എല്ലാവരും. 
സന്നിധാനം 300, പമ്പ 205, നിലയ്ക്കൽ 360, പന്തളം 25, കുളനട 10 എന്നിങ്ങനെയാണ് സേനാംഗങ്ങളുടെ വിന്യാസം. 
സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷൻ ഗ്രീൻ എന്ന പേരിൽ ബോധവൽകരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. വിശുദ്ധി സേനക്കാർക്ക് ഇത്തവണ 425 രൂപ ദിവസ വേതനമാക്കി വർധിപ്പിച്ചിട്ടുണ്ടെന്നും യാത്രാപ്പടിയായി 850 രൂപയും അനുവദിച്ചിട്ടുണ്ട്. 
ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ 1995 ലാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി രൂപീകരിച്ചത്. ശബരിമല എഡിഎം എൻഎസ്‌‌കെ ഉമേഷ് അധ്യക്ഷനായി. ശബരിമല സ്‌പെഷ്യൽ കമീഷണർ പി എം മനോജ്, അടൂർ ആർഡിഒ പി ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആർ ബീനാ റാണി, ദേവസ്വം ബോർഡ്  പമ്പ എഒ മധു, അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ, അടൂർ ജൂനിയർ സൂപ്രണ്ട് ഷാലികുമാർ, ബാങ്ക് ഓഫ് ബറോഡ പ്രതിനിധി ഷാജു തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top