22 October Tuesday

എസ്എഫ്ഐ സംസ്ഥാന വിദ്യാർഥിനി ക്യാമ്പ് ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

എസ്എഫ്ഐ സംസ്ഥാന വിദ്യാർഥിനി ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ ക്ലാസെടുക്കുന്നു

തിരുവനന്തപുരം
എസ്എഫ്ഐ സംസ്ഥാന വിദ്യാർഥിനി ക്യാമ്പ് തിങ്കളാഴ്‌ച സമാപിക്കും. ഞായറാഴ്‌ച ‘പുരോഗമന രാഷ്ട്രീയത്തിന്റെ പ്രസക്തി കലാലയങ്ങളിൽ’ എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ, ‘ഇന്ത്യൻ ഭരണഘടന നിരാകരിക്കപ്പെടുമ്പോൾ’ എന്ന വിഷയത്തിൽ കെ എൻ ബാലഗോപാൽ, ‘സാങ്കേതിക വിദ്യയുടെ പുരോഗതിയും സമൂഹവും’ എന്ന വിഷയത്തിൽ ഡോ. സാബു, ‘ഉന്നത വിദ്യാഭ്യാസം പ്രതീക്ഷയും ആശങ്കയും’ എന്ന വിഷയത്തിൽ ഡോ. കെ കെ ദാമോദരൻ, കലാസാംസ്കാരിക രംഗത്തെ ഇടപെടൽ എന്ന വിഷയത്തിൽ പ്രമോദ് പയ്യന്നൂർ, ജയചന്ദ്രൻ കരമന എന്നിവർ ക്ലാസെടുത്തു.
 
തിങ്കളാഴ്‌ച ഡോ. ടി എൻ സീമ,  ഡോ. കെ എൻ ഹരിലാൽ എന്നിവർ ക്ലാസെടുക്കും. സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും.
പ്രധാന വാർത്തകൾ
 Top