15 December Sunday
കുന്നത്തൂർ ജാഥ തുടങ്ങി

കശുവണ്ടിത്തൊഴിലാളി സമരജാഥകൾക്ക‌് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

എഴിപ്പുറം റോയി കശുവണ്ടി ഫാക്ടറി തൊഴിലാളികൾ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബി തുളസീധരക്കുറുപ്പ് സംസാരിക്കുന്നു

ചാത്തന്നൂർ/ശൂരനാട‌്
സ്വകാര്യ ഫാക്ടറികളിൽ  തൊഴിൽനിയമം പാലിക്കണമെന്ന‌് ആവശ്യപ്പെട്ട് കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായുള്ള താലൂക്ക‌് ജാഥകൾ ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രയാണം തുടരുന്നു. കൊല്ലം, കുന്നത്തൂർ ജാഥകളാണ‌് തിങ്കളാഴ‌്ച വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തിയത‌്. കൊല്ലം താലൂക്ക‌് കശുവണ്ടിത്തൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പ് നയിക്കുന്ന സമരപ്രചാരണ ജാഥ ചാത്തന്നൂർ ഏരിയയിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി. എഴിപ്പുറം റോയി കശുവണ്ടി ഫാക്ടറിക്കു മുന്നിൽ നടന്ന സ്വീകരണയോഗം കെ സുഭഗൻ ഉദ്ഘാടനംചെയ്തു. യൂണിയൻ മേഖലാ  കൺവീനർ എസ് പ്രകാശൻ, സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ സേതുമാധവൻ, വി രഘുനാഥൻ, ആർ എം ഷിബു, ഉല്ലാസ് കൃഷ്ണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 
കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) കുന്നത്തൂർ താലൂക്ക‌് സെക്രട്ടറി എം ശിവശങ്കരപ്പിള്ള നയിക്കുന്ന സമരജാഥ തിങ്കളാഴ്ച രാവിലെ എട്ടിന‌് പോരുവഴി ഇടയ്ക്കാട് ജോസ് കാഷ്യൂ ഫാക്ടറിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എസ് ശിവൻപിള്ള അധ്യക്ഷനായി. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എം ബി ദിലീപ്കുമാർ സ്വാഗതം പറഞ്ഞു. 
കാഷ്യൂ വർക്കേഴ്സ് സെന്റർ താലൂക്ക് പ്രസിഡന്റ്‌  ടി ആർ ശങ്കരപ്പിള്ള, എസ് സത്യൻ, ബി ബിനീഷ്, ടി കുഞ്ഞുമോൻ, ടി പി രമണകുമാർ, സോമരാജൻ എന്നിവർ സംസാരിച്ചു. 
 ജാഥ ശൂരനാട്, കുന്നത്തൂർ ഏരിയകളിലാണ‌്  പ്രയാണം നടത്തിയത‌്. പരവട്ടം, മലയിൽ, പാറക്കടവ്, വയനകത്ത്, പതാരം, കിടങ്ങയം, മൈനാഗപ്പള്ളി, കരമേൽ, പടിഞ്ഞാറെ കല്ലട, ആയിക്കുന്നം, തെങ്ങുംവിള, ഇഞ്ചക്കാട്, പനപ്പെട്ടി, ഭരണിക്കാവ്, കുന്നത്തൂർ എന്നിവിടങ്ങളിൽ ജാഥയ‌്ക്ക‌് സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ  ജാഥാ ക്യാപ്റ്റൻ എം ശിവശങ്കരപ്പിള്ള, ടി ആർ ശങ്കരപ്പിള്ള, സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, എസ് ലീല, ബി ശശി, ബിന്ദു ശിവൻ, സുരേഷ് ബാബു, ഓമനക്കുട്ടൻ, കേശവചന്ദ്രൻ, കെ ശിവപ്രസാദ്, ഷാനവാസ്, അനിൽ തുമ്പോടൻ, തമ്പാൻ, സുരേഷ്, സോമൻ, രാജേന്ദ്രൻപിള്ള, ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top