04 August Wednesday

രക്തദാനത്തിലും എസ്എഫ്ഐ നമ്പർ വൺ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കൂടുതൽ പേർക്ക് രക്തദാനം നടത്തിയതിനുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സാക്ഷ്യപത്രം 
ഡോ. ശശികലയിൽനിന്ന്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അതുൽ ഏറ്റുവാങ്ങുന്നു

കോഴിക്കോട്‌
കോവിഡ് കാലത്ത് ജില്ലയിൽ  കൂടുതൽ രക്തം ദാനംചെയ്ത വിദ്യാർഥി സംഘടനയ്ക്കുള്ള അവാർഡ് എസ്എഫ്ഐക്ക്. കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ രക്തക്ഷാമം പരിഹരിക്കാൻ തുടർച്ചയായ ദിവസങ്ങളിൽ രക്തദാനം നടത്തിയതിനുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സാക്ഷ്യപത്രം ഡോ. ശശികലയിൽനിന്ന്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അതുൽ ഏറ്റുവാങ്ങി. 
ഡോ. ദീപ, ഡോ. അർച്ചന, സയന്റിഫിക് അസിസ്റ്റന്റ് ബാലചന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ലാ കമ്മിറ്റി അംഗം എ പി നവ്യ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top