19 October Saturday
ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള

മലയാള ചിത്രങ്ങള്‍ക്ക് മാത്രമായി പുതിയ മത്സരേതര വിഭാഗം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
തിരുവനന്തപുരം
മലയാള ചിത്രങ്ങൾക്ക് കൂടുതൽ ഇടം ഒരുക്കി പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള.
 
ഹ്രസ്വ ചിത്രം, ഹ്രസ്വ ഡോക്യുമെന്ററി, ലോങ് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിൽ വരുന്ന ചിത്രങ്ങളുടെ ഒരു പുതിയ പാക്കേജാണ്‌ മലയാള ചിത്രങ്ങൾക്ക് മാത്രമായി ഇക്കുറി മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
 
  കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം പ്രമേയമായ എം വേണുകുമാറിന്റെ  ‘പ്രളയശേഷം ഹൃദയപക്ഷം’, അനീഷ് രാധാക്യഷ്ണന്റെ ‘തോൽക്കില്ല നമ്മൾ’ എന്നിവയുൾപ്പെടെ ആറു ചിത്രങ്ങൾ മതേതര ഹ്രസ്വ ചിത്രവിഭാഗത്തിൽ പ്രദർശിപ്പിക്കും. 
പ്രധാന വാർത്തകൾ
 Top