22 October Tuesday

ഡിവൈഎഫ്ഐ പഠനക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ഡിവൈഎഫ്ഐ ദ്വിദിന ജില്ലാ പഠനക്യാമ്പ് വർക്കലയിൽ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ‌്ഘാടനം ചെയ്യുന്നു

വർക്കല 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പഠന ക്യാമ്പിന് വർക്കലയിൽ തുടക്കമായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് "ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും യുവജനപ്രസ്ഥാനവും' എന്ന വിഷയത്തിൽ ക്ലാസെടുത്ത് ക്യാമ്പ‌് ഉദ‌്ഘാടനം ചെയ്തു. 
 
ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് സ്വാഗതം പറഞ്ഞു. വി ജോയി എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ്, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, സിഐടിയു വർക്കല ഏരിയ സെക്രട്ടറി വി സത്യദേവൻ  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഷിജുഖാൻ, എസ്‌ കവിത, ജില്ലാ ട്രഷറർ വി അനൂപ് എന്നിവർ സംസാരിച്ചു. 
 
"യുവജനങ്ങളും സർഗാത്മകതയും' എന്ന വിഷയത്തിൽ ഡോ. എം എ സിദ്ദിഖും "മാർക്സിയൻ ദർശനം' എന്ന വിഷയത്തിൽ പുത്തലത്ത് ദിനേശനും ക്ലാസെടുത്തു.
 ഞായറാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്  "സംഘടന, സംഘാടനം' എന്ന വിഷയത്തിലും പത്തിന്  സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ "നവോത്ഥാനവും നവകേരളവും' എന്ന വിഷയത്തിലും പകൽ 11 ന് ഡോ. സീമ ജെറോം "സ്ത്രീ, സമൂഹം, സംസ്കാരം' എന്ന വിഷയത്തിലും ക്ലാസെടുക്കും. തുടർന്ന് ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും.
 തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top