23 July Tuesday

പാഡിന‌് പകരം മെൻസ‌്ട്രുവൽ കപ്പുമായി ‘തിങ്കൾ’

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണ പദ്ധതി തിങ്കളിന്റെ ഉദ്‌ഘാടനം ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് നിർവഹിക്കുന്നു

 

ആലപ്പുഴ
നഗരസഭയുടെ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണ പദ്ധതി ‘തിങ്കളി’ന‌് തുടക്കമായി. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട‌് ഉപയോഗിച്ച് നടപ്പാക്കുന്ന ‌പദ്ധതി മന്ത്രി ടി എം തോമസ് ഐസക് ഉദ‌്ഘാടനംചെയ‌്തു. നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷനായി. സാനിറ്ററി പാഡുകൾക്ക‌് പകരമാണ‌് പുനരുപയോഗിക്കുവാൻ കഴിയുന്ന മെൻസ്ട്രുവൽ കപ്പ‌ുകൾ. അയ്യായിരം കപ്പുകളാണ‌് വിതരണംചെയ്യുന്നത‌്. 
വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക‌്ടർ ബിന്ദു, ഹിന്ദുസ്ഥാൻ ലാറ്റെക‌്സ‌് ഡയറക‌്ടർ നാഗരാജൻ, നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top