01 December Tuesday
കോവിഡ്‌ 19: ആനച്ചാലിലും അടിയന്തര യോഗം

വിനോദസഞ്ചാര മേഖലകളിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 

 
മൂന്നാർ
വിദേശിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വിനോദസഞ്ചാര മേഖലകളിൽ നിയന്ത്രണമേർപ്പെടുത്തി ജില്ലാഭരണം. കൂടുതൽ മേഖലകളിലേക്ക് വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളെപ്പറ്റി ആലോചിക്കാൻ മൂന്നാറിനു പിന്നാലെ തൊട്ടടുത്ത ആനച്ചാലിലും ജില്ലാഭരണം അടിയന്തരയോഗം ചേർന്നു. ഏറ്റവും കൂടുതൽ വിദേശീയർ തങ്ങുന്ന സ്ഥലങ്ങളിലൊന്നാണ് ആനച്ചാൽ. ആനച്ചാൽ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിലായിരുന്നു യോഗം. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേഖലകളിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, റിസോർട്ട് ഉടമകൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്തു. 
 മൂന്നാറിൽ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിങ് നിർത്തിവയ്ക്കാനും ഹോംസ്റ്റേകൾ പരിശോധിച്ച് പട്ടിക തയ്യാറാക്കി നിലവിലുള്ള സഞ്ചാരികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും തീരുമാനിച്ചു. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിർദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കുമെതിരെ നടപടി സ്വീകരിക്കും. കലക്ടർ എച്ച് ദിനേശൻ നടപടികളും തീരുമാനങ്ങളും വിശദീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രതിനിധികൾ, സബ് കലക്ടർ പ്രേം കൃഷ്ണൻ, ഡിഎംഒ എൻ പ്രിയ, ജില്ലാ പൊലീസ് മേധാവി പി കെ മധു, മൂന്നാർ ഡിവൈഎസ്‌പി എം രമേഷ്‌കുമാർ, ദേവികുളം  തഹസിൽദാർ ജിജി കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top