20 September Friday

പ്രളയബാധിതര്‍ക്ക് സഹായം കൈകോർത്ത്‌ മലയോരമേഖല

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ഥികളും അധ്യാപകരും ശേഖരിച്ച സാധനസാമ​ഗ്രികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് അരുണാദേവി ഏറ്റുവാങ്ങുന്നു

 

ചടയമം​ഗലം
പ്രളയത്തിൽ സർവവും നഷ്ട്മായി ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക്‌ സഹായമേകാൻ കൈകോർത്ത്‌ മലയോര ജനത. വിവിധ ഇടങ്ങളിൽ ആരംഭിച്ച ശേഖരണകേന്ദ്രങ്ങൾക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. സ്കൂളുകളുടെയും കോളേജുകളുടെയും നേതൃത്വത്തിലും ശേഖരണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. 
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി ശേഖരിച്ച സാധനങ്ങൾ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. രണ്ടു വാ​ഹനങ്ങളിലായാണ്‌  അയച്ചത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് അരുണാദേവി മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്‌ ശേഖരിച്ച  സാധനസാമ​ഗ്രഹികൾ രാവിലെ ഏറ്റുവാങ്ങി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ എൻ എസ് സലീന, ജെ ബിജു, സി പുഷ്പകുമാരി എന്നിവർ പങ്കെടുത്തു. ബിഡിഒ ആർ വിമൽ ചന്ദ്രൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്കുള്ള സഹായം കൈമാറി.  താലൂക്ക് ഓഫീസിലാണ് എത്തിച്ചത്.  അസിസ്റ്റന്റ്‌ കലക്ടർ റഹിം, ആർ‍ഡിഒ രാധാകൃഷ്ണൻ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ പ്രകാശ്കുമാർ, എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർ പി എസ്‌ സജികുമാർ, രാജേഷ്, സജികുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top