23 May Thursday

വള്ള്യായിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
പാനൂർ
വള്ള്യായിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനടക്കമുള്ള സംഘത്തെ കോൺഗ്രസുകാർ ആക്രമിച്ചു. തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായി വീഡിയോ ചിത്രീകരണത്തിലേർപ്പെട്ട സംഘത്തിലെ ഉദ്യോഗസ്ഥൻ കണ്ണൂർ റീ സർവേ ഓഫീസിലെ ഗിരീഷ്‌കുമാർ, വീഡിയോ സർവയലൻസ്ടീമിലുൾപ്പെട്ട വീഡിയോഗ്രഫർ ഷബിൻ, ഡ്രൈവർ സത്യൻ എന്നിവരാണ് കൈയേറ്റത്തിനിരയായത്. ഭീഷണിമുഴക്കി ഇവരെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ വള്ള്യായി കിണറ്റിന്റവിട സ്വീകരണത്തിന് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അക്രമം. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. വീഡിയോ ചിത്രീകരിക്കുമ്പോൾ നാൽപതംഗ സംഘം തടയുകയായിരുന്നു. തള്ളിമാറ്റുമ്പോൾ വീഡിയോക്യാമറയടക്കം നഷ്ടപ്പെടാതിരിക്കാൻ വാഹനത്തിൽ കയറിയതിനാലാണ് കൂടുതൽ മർദനമേൽകാതെ രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന് ഓരോ സ്ഥലത്തെയും വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ സർവയലൻസ് ടീം വള്ള്യായയിലും എത്തിയത്. 
കൂത്തുപറമ്പ് മണ്ഡലത്തിലെ വീഡിയോസർവയലൻസ് ടീമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ഗിരീഷ്‌കുമാർ. സ്ഥാനാർഥിയുടെ സ്വീകരണകേന്ദ്രത്തിലെ സ്‌റ്റേജ്, ലൈറ്റ്, അലങ്കാരം ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ചെലവടക്കം നിശ്ചയിക്കുന്നതിനാണ് വീഡിയോ ചിത്രീകരിച്ചത്. പാനൂർ പൊലീസ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനടക്കമുള്ളവരുടെ മൊഴിരേഖപ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാന വാർത്തകൾ
 Top