06 June Saturday
വി കെ പ്രശാന്ത്‌ എംഎൽഎയുടെ ശ്രമഫലം

പാട്ടുവിളാകം പാടശേഖരത്തിൽ ഇനി നെല്ല് വിളയും

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

പാട്ടുവിളാകം പാടശേഖരത്തിൽ വെള്ളമെത്തിക്കുന്ന പ്രവർത്തനത്തിന് വി കെ പ്രശാന്ത് എംഎൽഎ നേതൃത്വം നൽകുന്നു

കഴക്കൂട്ടം
കഴക്കൂട്ടം കൃഷിഭവൻ പരിധിയിലെ  വറ്റിവരണ്ടു കിടന്ന പാട്ടുവിളാകം പാടശേഖരത്തിലെ നെൽക്കൃഷിക്ക് അടുത്തുള്ള ചിറയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ നടപടിയായി.  വി കെ പ്രശാന്ത്‌ എംഎൽഎ യുടെ ശ്രമഫലമായാണ് 20 വർഷത്തിനുശേഷം നെൽക്കൃഷി പുനരാരംഭിച്ച  ഈ പാടത്ത്‌ വെള്ളം എത്തിക്കാൻ  നടപടിയായത്.  
 
ഇപ്പോൾ നാല്ഏക്കറിൽ  നെൽക്കൃഷി ചെയ്തിട്ടുണ്ട്. കടുത്ത വേനൽ കാരണം പാടത്തിലൂടെ ഒഴുകുന്ന തെറ്റിയാറിന്റെ കൈവഴിയും പാടത്തിന്റെ മുകളിലായുള്ള  പെരുംചിറയിൽനിന്ന്‌  ആരംഭിക്കുന്ന കൈത്തോടും വറ്റിവരണ്ടതിനാൽ വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് സമീപത്ത് നീന്തൽക്കുളമായി പണിതുകൊണ്ടിരിക്കുന്ന ചിറയിൽനിന്നും വെള്ളം പമ്പ്ചെയ്ത്‌ പാടത്തേക്കു കൊണ്ടുപോകാൻ  നഗരസഭയുടെ അനുമതി ലഭിച്ചത്.  എന്നാൽ, വർഷങ്ങളായി ഉപയോഗമില്ലാതെ കിടന്ന കൈത്തോട്, കാടുപിടിച്ചും കൈയേറ്റങ്ങൾ കാരണവും നീരൊഴുക്ക് തടസ്സപ്പെട്ടും ചില സ്ഥലത്ത്‌ നീർച്ചാൽ തന്നെ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു.  തുടർന്നാണ് വി കെ പ്രശാന്ത്‌ എംഎൽഎയുടെ നേതൃത്വത്തിൽ കൈത്തോട്‌  പുനരുജ്ജീവിപ്പിക്കാൻ കർമപരിപാടി പ്രാവർത്തികമായത്‌. 
വാർഡ് കൗൺസിലർ ബിന്ദു, നാട്ടുകാരായ കർഷകർ, കാര്യവട്ടം ഗവ. എൻജിനിയറിങ്‌ കോളേജിലെ എൻഎസ്എസ്  വളന്റിയർമാർ എന്നിവർ പങ്കെടുത്തു.  കഴക്കൂട്ടം കൃഷിഭവൻ ഉദ്യോഗസ്ഥർ  നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top